സ്വാതന്ത്ര്യലബ്ധിയുടെ നൂറാം വാര്‍ഷികമായ 2047 ആണ് ലക്ഷ്യമായി കാണേണ്ടതെന്നും 2024 അല്ലെന്നും സമ്പൂര്‍ണ മന്ത്രിസഭാ യോഗത്തില്‍ നരേന്ദ്രമോദി പറഞ്ഞതായി റിപ്പോര്‍ട്ട്.
2024-ലെ ലക്ഷ്യം പ്രതിപക്ഷം വിമര്‍ശനവിധേയമാക്കി മുന്നോട്ടു പോകുമ്പോഴാണ് അതിനെ വഴിതിരിച്ചുവിടുന്ന രീതിയില്‍ മോദിയുടെ പുതിയ ആഹ്വാനം. സമ്പൂര്‍ മന്ത്രിസഭായോഗത്തിലായിരുന്നു പ്രധാനമന്ത്രി ഇത് പറഞ്ഞത് എന്നാണ് റിപ്പോര്‍ട്ട്.
2024-ലെ സംഘപരിവാര്‍ ലക്ഷ്യത്തില്‍ നിന്നും ചര്‍ച്ചകളെ വഴിമാറ്റുക എന്ന തന്ത്രത്തിന്റെ ഭാഗമാണ് അവര്‍ തന്നെ അംഗീകരിക്കാത്ത സ്വാതന്ത്ര്യം പ്രഖ്യാപിക്കല്‍ ശതാബ്ധിയെ അടിസ്ഥാനമാക്കിയുള്ള ആഹ്വാനം എന്ന നിരീക്ഷണം ഉയരുന്നുണ്ട്.
2024 അല്ല, 2047 ലക്ഷ്യം വയ്ക്കണമെന്നു കേന്ദ്രമന്ത്രിമാരോടു മോദി പറഞ്ഞു. ‘‘2024നെ നോക്കുന്നതിനു പകരം 2047ൽ രാജ്യത്തിന്റെ വികസനം എത്രമാത്രം കൂട്ടാം എന്നതിലേക്കു ശ്രദ്ധ മാറ്റണം. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടിയതിന്റെ നൂറാം വാർഷികം അപ്പോഴാണ്.
അടുത്ത 25 വർഷത്തിനകം ഒരുപാട് കാര്യങ്ങളിൽ മാറ്റമുണ്ടാകും. ഉന്നത വിദ്യാഭ്യാസം നേടിയ ഉദ്യോഗാർഥികളുടെ കുത്തൊഴുക്കിന് രാജ്യം സാക്ഷിയാകും. വിവിധ മേഖലകളിൽ അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തും.’’– മോദി പറഞ്ഞതായി ദേശീയ മാധ്യമത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.