കർണാടകയിലെ ധാർവാഡ് ജില്ലയിലെ ഒരു ബസ് സ്റ്റോപ്പിൽ വ്യാഴാഴ്ച ബുർഖ ധരിച്ച ഒരു ഹിന്ദു പുരുഷൻ കാണപ്പെട്ടത് എന്തിനായിരുന്നു? ദേശീയ മാധ്യമങ്ങൾ പോലും ചർച്ച ചെയ്യുന്ന വാർത്തയായി ഇത് മാറിയിരിക്കുന്നു.
കർണാടക സർക്കാരിന്റെ ശക്തി യോജന പ്രകാരം സൗജന്യ ബസ് ടിക്കറ്റ് ലഭിക്കുന്നതിന് വേണ്ടിയാണ് വീരഭദ്രയ്യ മഠപതി എന്നയാൾ ബുർഖ ധരിച്ചതെന്ന് പറയുന്നു. താന്‍ പുരുഷനാണെന്ന് മനസ്സിലാകാതിരിക്കാനും സ്ത്രീകള്‍ക്കുള്ള യാത്രാസൗജന്യം നേടാനുമായുളള ഉപായമായാണ് ബുര്‍ഖ ധരിച്ചതെന്നാണ് പ്രാദേശിക മാധ്യമറിപ്പോര്‍ട്ട്.
വീരഭദ്രയ്യ ബസ് സ്റ്റോപ്പിൽ ഒറ്റയ്ക്ക് ഇരിക്കുകയായിരുന്ന വീരഭദ്രയ്യയെ കണ്ടുനിന്നവർക്ക് ഇത് സ്ത്രീ അല്ലെന്നു സംശയം തോന്നി.

ഭിക്ഷാടനത്തിനായാണ് താൻ ബുർഖ ധരിച്ചതെന്ന് ഇയാൾ വാദിച്ചു. എന്നാൽ ശക്തി യോജന പ്രകാരം സൗജന്യ ബസ് ടിക്കറ്റ് ലഭിക്കാൻ വേഷം മാറാൻ തോന്നി എന്ന സൂചന ഇദ്ദേഹം പിന്നീട് നൽകി. വീരഭദ്രയ്യയുടെ കൈവശം ഒരു സ്ത്രീയുടെ ആധാർ കാർഡിന്റെ ഫോട്ടോകോപ്പിയും ഉണ്ടായിരുന്നു.
കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് നൽകിയ അഞ്ച് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു സ്ത്രീകൾക്ക് സൗജന്യ ബസ് സർവീസ്. തിരഞ്ഞെടുപ്പു വാഗ്ദാനമായി നടപ്പിലാക്കിയ സ്ത്രീകളുടെ സൗജന്യയാത്ര അത്രയധികം പേര്‍ക്ക് പ്രലോഭനീയമായി മാറിയെന്നതിന്റെ സൂചനയാണ് ഈ സംഭവം വെളിവാക്കുന്നതെന്ന് വ്യാഖ്യാനമുണ്ട്.