Categories
kerala

ആർട്ടിസ്റ്റ് നമ്പൂതിരി അരങ്ങൊഴിഞ്ഞു

ഇതിഹാസ രേഖാ ചിത്രങ്ങളുടെ വിഖ്യാത മുഖമായ ആർട്ടിസ്റ്റ് നമ്പൂതിരി (കെ.എം. വാസുദേവൻ നമ്പൂതിരി) അന്തരിച്ചു. കോട്ടക്കലിലെ മിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇന്നലെ രാത്രി 12 മണിക്ക് ശേഷമായിരുന്നു അന്ത്യം. 97 വയസായിരുന്നു. ശ്വാസ കോശത്തിലെ അണുബാധയെ തുടർന്ന് ഈ മാസം ഒന്നിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭാര്യ: മൃണാളിനി. മക്കൾ: പരമേശ്വരൻ, വാസുദേവൻ.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണി വരെ എടപ്പാൾ നടുവട്ടത്തെ വീട്ടിലും 3 മണി വരെ തൃശൂർ ലളിത കലാ അക്കാദമി ഹാളിലും പൊതു ദർശനം, വൈകിട്ട് 5.30 ഓടെ എടപ്പാളിലെ വീട്ടു വളപ്പിൽ സംസ്കാരം.

മലപ്പുറം ജില്ലയില്‍ എടപ്പാളിനടുത്ത നടുവട്ടത്ത് ഇളയ മകന്റെ ഒപ്പമായിരുന്നു നമ്പൂതിരിയുടെ താമസം.

1925 ൽ പൊന്നാനി കരുവാട്ടില്ലത്ത് പരമേശ്വരൻ നമ്പൂതിരിയുടെയും ശ്രീദേവി അന്തർജനത്തിന്റെയും മകനായാണ് ജനനം. പ്രശസ്ത ശില്പിയും ചിതകാരനുമായ വരിക്കാശേരി കൃഷ്ണൻ നമ്പൂതിരിയാണ് മദ്രാസ് ഫൈൻ ആർട്സ് കോളേജിൽ നമ്പൂതിരിയെ എത്തിച്ചത്. കെ.സി.എസ് പണിക്കർ‌,​ റോയ് ചൗധരി,​ എസ്. ധനപാൽ തുടങ്ങിയ പ്രഗത്ഭരുടെ ശിഷ്യനായി. കെ.സി.എസ്. പിൽക്കാലത്ത് ചോളമണ്ഡലം കലാഗ്രാമം സ്ഥാപിച്ചപ്പോൾ അവിടെയും പ്രവർത്തിച്ചു.

1960 ൽ മാതൃഭൂമിയിൽ ചേർന്നു. എം.ടി,​ വി.കെ.എൻ,​ ബഷീർ,​ തകഴി തുടങ്ങിയ പ്രശസ്ത എഴുത്തുകാരുടെ രചനകൾക്കായി വരച്ചു. കലാകൗമുദിയിലും സമകാലിക മലയാളത്തിലും ജോലി ചെയ്തിട്ടുണ്ട്.

നമ്പൂതിരിയുടെ സവിശേഷമായ രീതിയിലുള്ളരേഖാ ചിത്രങ്ങൾ ശ്രദ്ധേയമായിരുന്നു.തകഴി,എസ് കെ പൊറ്റെക്കാട്ട്, എം ടി, വി കെ എന്‍, പുനത്തില്‍ കുഞ്ഞബ്ദുള്ള തുടങ്ങിയ പ്രമുഖരുടെ നോവലുകള്‍ക്കും കഥകള്‍ക്കും വരച്ച ചിത്രങ്ങൾ ആ കൃതികളോളം തന്നെ പ്രശസ്തമായി. ആനുകാലികങ്ങളിലൂടെയുള്ള വര വായനക്കാരുടെ ലോകത്തെ വിസ്മയിപ്പിച്ചു.’എന്റെ ഭീമനെയല്ല നമ്പൂതിരിയുടെ ഭീമനെയാണ് വായനക്കാർ കണ്ടത്’ എന്ന് ‘രണ്ടാമൂഴത്തിന് വരച്ച ചിത്രങ്ങളെക്കുറിച്ച് എം ടി വാസുദേവൻ നായരും ‘വരയുടെ പരമശിവൻ’ എന്ന് വികെ എന്നും വിശേഷിപ്പിച്ചത് അദ്ദേഹത്തിന്റെ രേഖാചിത്രങ്ങളോടുള്ള ബഹുമാനമായി കരുതപ്പെടുന്നു.

കേരള ലളിതകലാ അക്കാദമി അദ്ധ്യക്ഷനായും പ്രവർത്തിച്ചു. കേരള ലളിതകലാ അക്കാദമിയുടെ രാജാ രവിവർമ പുരസ്കാരം, സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബാലസാഹിത്യ അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചു.

്അരവിന്ദന്‍ സംവിധാനം ചെയ്ത ഉത്തരായനം, കാഞ്ചന സീത എന്നീ സിനിമകളിലെ ആര്‍ട് ഡയറക്ടറായിരുന്നിട്ടുണ്ട്. പത്മരാജന്‍ സംവിധാനം ചെയ്ത പ്രശസ്തമായ ഞാന്‍ ഗന്ധര്‍വന്‍ എന്ന സിനിമയിലെ ഗന്ധര്‍വന്റെ വേഷം സംവിധാനം ചെയ്തത് നമ്പൂതിരിയായിരുന്നു. മധ്യകേരളത്തിലെ പ്രശസ്തമായ പരുമലപള്ളിയുടെ അതീവ മനോഹരമായ വെണ്‍മാടത്തിന്റെ രൂപകല്‍പനയും ഇദ്ദേഹത്തിന്റതായിരുന്നു. കേരളത്തിലെ തന്നെ ആരാധാനാലയങ്ങളില്‍ വെച്ച് അത്യധികം ആകര്‍ഷകമായ ഡിസൈനായി ഇത് വിശ്വാസികളെയും വാസ്തു പ്രേമികളെയും ആകര്‍ഷിക്കുന്നു.

Spread the love
English Summary: ARTIST NAMBOOTHIRI PASSED AWAY

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick