Categories
latest news

അപകീര്‍ത്തികേസ് വിധി: സുപ്രീംകോടതിയും കൈവിട്ടാല്‍ രാഹുല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ ഉണ്ടാകില്ല

“എല്ലാ കള്ളന്‍മാര്‍ക്കും മോദി എന്ന പൊതുനാമം വന്നതെങ്ങിനെ…” എന്ന പരാമര്‍ശത്തത്തുടര്‍ന്ന് രാഹുല്‍ഗാന്ധിക്കെതിരെ ഗുജറാത്ത് ബിജെപി എം.എല്‍.എ. പൂര്‍ണേഷ് മോദി നല്‍കിയ അപകീര്‍ത്തിക്കേസില്‍ ശിക്ഷിക്കപ്പെട്ട രാഹുല്‍ ഗാന്ധിയെ ഗുജറാത്ത് ഹൈക്കോടതിയും കൈവിട്ടു. രാഹുല്‍ ഗാന്ധിക്ക് തടവുശിക്ഷ വിധിച്ച സൂറത്ത് കോടതി വിധി ഹൈക്കോടതി ശരിവെച്ചു.

ശിക്ഷ സ്‌റ്റേ ചെയ്തിരുന്നെങ്കില്‍ രാഹുലിന് തന്റെ പാര്‍ലമെന്റംഗത്വം തിരികെ ലഭിക്കാന്‍ വഴി ഒരുങ്ങുമായിരുന്നു. ശിക്ഷാവിധിക്കു തൊട്ടടുത്ത ദിവസം തന്നെ കേന്ദ്രസര്‍ക്കാര്‍ ധൃതിപിടിച്ച് രാഹുലിന്റെ വയനാട് എം.പി.സ്ഥാനം ഇല്ലാതാക്കാനുള്ള നടപടി സ്വീകരിച്ചിരുന്നു.

thepoliticaleditor

കീഴ്‌ക്കോടതി വിധി ഹൈക്കോടതി ശരിവെച്ചതോടെ ഇനി സുപ്രീംകോടതിയെ സമീപിക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ മുന്നിലുള്ള മാര്‍ഗം.
വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പിനുള്ള എല്ലാ പ്രാഥമിക നടപടികളും പൂര്‍ത്തിയാക്കി കാത്തിരിക്കുകയാണ് തിരഞ്ഞെടുപ്പു കമ്മീഷന്‍. ശിക്ഷ സുപ്രീംകോടതിയും സ്‌റ്റേ ചെയ്യാത്ത സാഹചര്യം ഉണ്ടായാല്‍ ബിജെപിക്ക് അത് ലോട്ടറിയാണ്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുലിന് മല്‍സരിക്കാനാവില്ല. മോദിക്കെതിരായി കോണ്‍ഗ്രസിന്റെ കുന്തമുനയായ രാഹുല്‍ തിരഞ്ഞെടുപ്പ പോരാട്ടത്തില്‍ ഉണ്ടായില്ലെങ്കില്‍ അത് കോണ്‍ഗ്രസിന് വലിയ ക്ഷീണമായിരിക്കും ഉണ്ടാക്കുക. പാര്‍ടിക്കകത്ത് ഇപ്പോള്‍ ഇക്കാര്യത്തില്‍ വലിയ ആശങ്കയും ആകാംക്ഷയും ഉണ്ട്.
രാഹുല്‍ ഗാന്ധി 2019-ലെ തിരഞ്ഞെടുപ്പില്‍ കര്‍ണാടകത്തിലെ കോലാറില്‍ നടത്തിയ പ്രസംഗത്തിലാണ് മോദിമാര്‍ക്കെതിരെ പരാമര്‍ശം നടത്തിയത്. എന്നാല്‍ കേസ് വന്നത് ഗുജറാത്തിലെ സൂറത്ത് മജിസ്‌ട്രേറ്റ് കോടതിയിലും. മാത്രമല്ല, മോദി എന്നത് ഒരു സമുദായപ്പേരല്ലെന്നും പല സമുദായങ്ങളിലുള്ള വിളിപ്പേര് മാത്രമാണെന്നും അതിനാല്‍ ആര്‍ക്കെതിരെയെങ്കിലുമുള്ള അപകീര്‍ത്തിക്കേസാകുന്നത് നിലനില്‍ക്കില്ലെന്നും കോണ്‍ഗ്രസ് കോടതിയില്‍ വാദിച്ചു. കോലാറിലെ പ്രസംഗത്തിന് സൂറത്തില്‍ കേസ് എന്നത് നിലനില്‍ക്കില്ലെന്നും വാദിച്ചു. എന്നാല്‍ സൂറത്ത് കോടതി അതൊന്നും പരിഗണിച്ചില്ല. ഇപ്പോള്‍ ഹൈക്കോടതിയും അതൊക്കെ കണ്ണടച്ച് അംഗീകരിച്ചിരിക്കുന്നു. ഗുജറാത്തിലെ കോടതികളില്‍ രാഹുലിന് നീതി കിട്ടില്ലെന്ന പ്രചാരണത്തിന് ഇതെല്ലാം ആക്കം കൂട്ടിയിരിക്കുന്നു.

മാത്രമല്ല രാഹുല്‍ സ്ഥിരം കുറ്റവാളിയാണെന്നും പത്ത് ക്രമിനില്‍ കേസുകള്‍ ഉണ്ടെന്നും സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശത്തിലും കേസുണ്ടെന്നും ഒക്കെ ഹൈക്കോടതി അടച്ചാക്ഷേപിക്കുകയും ചെയ്തിരിക്കയാണ്. ഇതെല്ലാം കോടതിയുടെ അനാവശ്യ ഇടപെടലായിട്ടാണ് കോണ്‍ഗ്രസ് ചിന്തിക്കുന്നത്. ഗുജറാത്തിലെ കോടതികളില്‍ നിന്നും ഉണ്ടാകുന്ന പരാമര്‍ശങ്ങള്‍ നേരത്തെയും പല തരം ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. അടുത്ത കാലത്ത് മനുസ്മൃതിയെ മഹത്വവല്‍ക്കരിക്കും വിധം ഹൈക്കോടതി ജഡ്ജി കോടതിയില്‍ കേസ് കേള്‍ക്കവേ പരാമര്‍ശിച്ചത് വലിയ വിമര്‍ശനം വിളിച്ചു വരുത്തിയിരുന്നു.

Spread the love
English Summary: VERDICT AGAINST RAHUL GANDHI RAISES SERIOUS QUESTIONS

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick