Categories
latest news

മഹാരാഷ്ട്രയില്‍ വീണ്ടും പങ്കജ മുണ്ടെ ബിജെപിക്കെതിരെ

എന്‍സിപിയുമായി കൂട്ടുകൂടിയതിനെ പരിഹസിച്ചും തന്നെ ബിജെപി അപമാനിച്ചെന്ന് ആരോപിച്ചും ബിജെപിയുടെ ദേശീയ സെക്രട്ടറിയും എം.എല്‍.എയുമായ പങ്കജ മുണ്ടെ.

താന്‍ രാഹുല്‍ ഗാന്ധിയെയും സോണിയാ ഗാന്ധിയെയും കണ്ടു എന്ന് വാര്‍ത്ത നല്‍കിയ ചാനലിനെതിരെ കേസ് കൊടുക്കുമെന്നും പങ്കജ പറഞ്ഞു. താന്‍ തല്‍ക്കാലം ഒന്നു രണ്ട് മാസത്തേക്ക് പാര്‍ടി പ്രവര്‍ത്തനത്തില്‍ നിന്നും മാറി നില്‍ക്കുന്നുവെന്നും പാര്‍ടി തന്നോട് അന്യായമായി പെരുമാറിയെന്നും പങ്കജ മുണ്ടെ പറഞ്ഞു.

തനിക്ക് യോഗ്യതയുണ്ടോ ഇല്ലയോ എന്ന് പാര്‍ടി ഉത്തരം പയണം- അവര്‍ ആവശ്യപ്പെട്ടു.
അജിത് പവാറും മറ്റ് എട്ട് എൻസിപി എം‌എൽ‌എമാരും ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സർക്കാരിൽ ചേർന്നതിൽ ബിജെപിക്കെതിരെ രൂക്ഷമായ ഭാഷയിൽ പങ്കജ മുണ്ടെ പരിഹസിച്ചു.

ശിവസേനയെ പിളര്‍ത്തി ഏക്‌നാഥ് ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കി ബിജെപി പ്രയോഗിച്ച തന്ത്രത്തിനെതിരെ നേരത്തെ പങ്കജ മുണ്ടെ പരസ്യമായി രംഗത്തു വന്നിരുന്നു.


“ഞാൻ ദീൻദയാൽ ഉപാധ്യായയുടെയും അടൽ ബിഹാരി വാജ്‌പേയിയുടെയും പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്ന ഒരു ബി.ജെ.പി പ്രവർത്തകയാണ്. ആ വികാരത്തിനൊപ്പം വളർന്നതുപോലെ ആ പ്രത്യയശാസ്ത്രം നിലനിൽക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു”– അന്ന് അവർ പറഞ്ഞു.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick