Categories
latest news

തമിഴ്‌നാട്ടില്‍ അണ്ണാ ഡി.എം.കെ. ബിജെപി സഖ്യത്തിലേക്ക് ഉറപ്പിച്ചു

തമിഴ്‌നാട്ടില്‍ അണ്ണാ ഡി.എം.കെ. ബിജെപി സഖ്യത്തിലേക്ക് ഉറപ്പിച്ചു എന്ന് സൂചന.
പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും അദ്ദേഹത്തിന്റെ സർക്കാരിന്റെ കഴിഞ്ഞ ഒമ്പത് വർഷത്തെ നേട്ടങ്ങളേയും പ്രശംസിച്ച്‌ എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി. ഡൽഹിയിൽ നടന്ന എൻഡിഎ യോഗത്തിൽ പങ്കെടുത്തതിന്റെ പിന്നാലെയാണ് പ്രശംസ. വരുന്ന പൊതുതെരഞ്ഞെടുപ്പിൽ ബിജെപി സഖ്യം 543 അംഗ ലോക്‌സഭയിൽ 330 സീറ്റുകൾ നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ചെറിയ പാർട്ടികളോ വലിയ പാർട്ടികളോ എന്ന വിവേചനമില്ലാതെ എല്ലാ സഖ്യകക്ഷികൾക്കും എൻഡിഎയിൽ തുല്യപ്രാധാന്യമാണ് നൽകുന്നതെന്ന് ഡൽഹിയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി പളനിസ്വാമി പറഞ്ഞു. ദേശീയ തലത്തിൽ ബിജെപിയാണ് എൻഡിഎയെ നയിക്കുന്നതെന്നും എന്നാൽ തമിഴ്‌നാട്ടിൽ എഐഎഡിഎംകെയാണ് സഖ്യത്തിന് നേതൃത്വം നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

thepoliticaleditor

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തമിഴ് നാട്ടിൽ 25 സീറ്റുകളിൽ മത്സരിക്കുമെന്ന ബിജെപി നേതാക്കളുടെ അവകാശവാദത്തെക്കുറിച്ച് ചോദിച്ചപ്പോൾ “ഏത് രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളും അവരുടെ പ്രവർത്തകരെ ഉത്തേജിപ്പിക്കാൻ അങ്ങനെ സംസാരിക്കും” എന്ന് പളനിസ്വാമി പറഞ്ഞു.

Spread the love
English Summary: edappadi palaniswami praises modi

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick