എ എൻ ഷംസീറിനെതിരെയും പി ജയരാജനെതിരെയും കൊലവിളി മുദ്രാവാക്യവുമായി ബിജെപി പ്രവർത്തകർ. മാഹി പള്ളൂരിൽ നടന്ന പ്രതിഷേധത്തിനിടയാണ് പ്രകോപന മുദ്രാവാക്യം. കയ്യും തലയും വെട്ടി കാളി പൂജ നടത്തും എന്നാണ് ബിജെപി പ്രവർത്തകർ മുദ്രാവാക്യം വിളിച്ചത്. ‘പണ്ടൊരു നാളില്‍ തിരുവോണത്തിന് ആര്‍.എസ്.എസിന്‍ വാളിന്‍ മൂര്‍ച്ഛ ഞങ്ങള്‍ കാട്ടിത്തന്നില്ലേ..’ എന്നും യുവമോര്‍ച്ചയുടെ കണ്ണൂരില്‍ നടത്തിയ പ്രകടത്തില്‍ മുദ്രാവാക്യം വിളി ഉയര്‍ന്നിരുന്നു.
പുഷ്പക വിമാനം മിത്താണെന്ന് പറഞ്ഞതിന് സ്പീകർ എ എൻ ഷംസീറിനെതിരെ യുവ മോർച്ച രംഗത്തെത്തിയിരുന്നു. ജോസഫ് മാഷിന്റെ കൈ വെട്ടിയത് പോലൊരു അനുഭവം ഷംസീറിന് ഉണ്ടാകാതിരിക്കില്ല എന്ന കെ ഗണേഷിന്റെ ഭീഷിണിക്ക് മറുപടിയായി, ഷംസീറിനെ തൊട്ടാൽ യുവമോർച്ചക്കാരുടെ സ്ഥാനം മോർച്ചറിയിലായിരിക്കും എന്ന് പി ജയരാജൻ പ്രതികരിച്ചിരുന്നു. ഇതിന് മറുപടിയെന്നോളം ആണ് ഇപ്പോൾ ഷംസീറിനെയും പി ജയരാജനെയും ലക്ഷ്യം വെച്ച് ബിജെപി പ്രവർത്തകരുടെ കൊലവിളി മുദ്രാവാക്യം.