Categories
latest news

കര്‍ണാടകയ്ക്ക് ആദ്യമായി മുസ്ലീം സമുദായത്തില്‍ നിന്നും സ്പീക്കര്‍, ഏറ്റവും ചെറുപ്പക്കാരനും

കര്‍ണാടക നിയമസഭാ സ്പീക്കറായി കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയും മലയാളിയും കൂടിയായ യു.ടി.ഖാദര്‍ വരും. മംഗലുരു എം.എല്‍.എ.യാണ് ഖാദര്‍. അദ്ദേഹം ഇന്ന് നാമനിര്‍ദ്ദേശ പത്രിക നല്‍കി. കര്‍ണാടകയുടെ ഏറ്റവും ചെറുപ്പക്കാരനായ സ്പീക്കര്‍ എന്ന പദവിക്കു ഖാദര്‍ അര്‍ഹനാകും. മാത്രമല്ല, കര്‍ണാടകയിലെ ആദ്യത്തെ മുസ്ലീം സമുദായത്തില്‍ നിന്നുള്ള സ്പീക്കര്‍ കൂടിയായിരിക്കും ഖാദര്‍.
കഴിഞ്ഞ നിയമസഭാക്കാലത്ത് ഖാദര്‍ പ്രതിപക്ഷ ഉപനേതാവായിരുന്നു. നേരത്തെ സിദ്ധരാമയ്യയുടെ മന്ത്രിസഭയില്‍ ആരോഗ്യവകുപ്പു മന്ത്രിയായിരുന്നു. കഴിഞ്ഞ തവണ ഒരു മാസം മാത്രം ഭരിച്ച കോണ്‍ഗ്രസ്-ജെ.ഡി.എസ്. മന്ത്രിസഭയിലും അദ്ദേഹം അംഗമായിരുന്നു.
അഞ്ച് തവണ എം.എല്‍.എ.ആയ ഖാദര്‍ 2007-ലാണ് ആദ്യമായി തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചത്. തന്റെ പിതാവും എം.എല്‍.എ.യുമായ യു.ടി.ഫരീദിന്റെ മരണത്തോടെ നടന്ന ഉപതിരഞ്ഞെടുപ്പിലായിരുന്നു കന്നിയങ്കം. പിന്നീട് എല്ലാത്തവണയും ജയിച്ചു.

Spread the love
English Summary: ut khader will be the new speaker of karnataka

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick