Categories
kerala

സെക്രട്ടേറിയറ്റിൽ തീപിടിത്തം…നിയന്ത്രണവിധേയമാക്കി

സെക്രട്ടേറിയറ്റിൽ തീപിടിത്തം. നോര്‍ത്ത് സാന്‍ഡ്വിച്ച് ബ്ലോക്കിലെ മൂന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. മന്ത്രി പി രാജീവിന്റെ ഓഫിസിന് സമീപമാണ് സംഭവം. പി രാജീവിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി വിനോദിന്റെ മുറി കത്തിനശിച്ചു. അഗ്നിശമനസേനയെത്തി തീയണച്ച് നിയന്ത്രണവിധേയമാക്കി. തീ എങ്ങനെ പിടിച്ചു എന്നതില്‍ വ്യക്തതയില്ല. ഫയലുകൾ ഒന്നും കത്തിനശിച്ചിട്ടില്ല എന്നാണ് പൊലീസ് അറിയിച്ചത്. ഉന്നത പൊലീസ് സംഘവും ജില്ലാ കളക്ടറും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. 2020ലും ഇതേ ബ്ലോക്കിൽ തീപിടിത്തമുണ്ടായിരുന്നു. അന്ന് ഫയലുകളും കമ്പ്യൂട്ടറുകളുമുൾപ്പടെ കത്തി നശിച്ചിരുന്നു.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick