Categories
latest news

സംഘപരിവാറിന്റെ പ്രിയ സംവിധായകന്‍ സ്വവര്‍ഗ വിവാഹത്തിന് അനുകൂലം

സംഘപരിവാറിന്റെ രാഷ്ട്രീയ പ്രചാരണത്തിന് പിന്തുണയായി മാറിയ കാശ്മീര്‍ ഫയല്‍സ് എന്ന സിനിമയിലൂടെ അറിയപ്പെടുന്ന സംവിധായകന്‍ വിവേക് അഗ്നിഹോത്രി പക്ഷേ സ്വവര്‍ഗ വിവാഹത്തെ അനുകൂലിച്ച് രംഗത്ത്.

സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കരുതെന്നും സാമൂഹിക സ്വീകാര്യതയ്ക്കുള്ള നഗരവരേണ്യരുടെ സങ്കല്‍പം മാത്രമാണ് സ്വവര്‍ഗ വിവാഹമെന്നും സുപ്രീംകോടതിയില്‍ വാദിക്കുന്ന കേന്ദ്രസര്‍ക്കാരിന് പ്രതികൂലമായ നിലപാടാണ് വിവേകിന്റെത് എന്നത് വെളിപ്പെടുകയാണ്.

thepoliticaleditor

കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് വിവേകിന്റെ പ്രതികരണം പ്രചരിക്കുന്നത്. കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ എടുത്ത നിലപാടിനെ എതിർക്കുന്നതായി വിവേക് ട്വിറ്ററിൽ എഴുതി. ‘സ്വവർഗ വിവാഹം ഒരു നഗര വരേണ്യ ആശയമല്ല’ എന്ന് പങ്കുവെക്കുകയും ചെയ്തു.

തന്റെ വീക്ഷണങ്ങൾ പങ്കിട്ടുകൊണ്ട് അദ്ദേഹം എഴുതി– “അല്ല. സ്വവർഗ വിവാഹം ഒരു ‘അർബൻ എലിറ്റിസ്റ്റ്’ സങ്കൽപ്പമല്ല. അത് മനുഷ്യന്റെ ആവശ്യമാണ്. ചെറിയ പട്ടണങ്ങളിലും ഗ്രാമങ്ങളിലും ഒരിക്കലും യാത്ര ചെയ്തിട്ടില്ലാത്ത ചില സർക്കാർ ഉന്നതർ ഇത് തയ്യാറാക്കിയിരിക്കാം. അല്ലെങ്കിൽ മുംബൈ സ്വദേശികൾ. ഒന്നാമതായി, സ്വവർഗ വിവാഹം ഒരു ആശയമല്ല. ഒരു ആവശ്യം ആണ്. അതൊരു അവകാശമാണ്. ഭാരതം പോലെയുള്ള പുരോഗമനപരവും ലിബറലും ഉൾക്കൊള്ളുന്നതുമായ ഒരു നാഗരികതയിൽ, സ്വവർഗ വിവാഹം സാധാരണമായിരിക്കണം, കുറ്റകൃത്യമല്ല“–സംവിധായകൻ തുറന്നെഴുതി.

Spread the love
English Summary: vivek agnihothri supports same sex marriage

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick