Categories
latest news

തമിഴ്‌നാട്ടില്‍ കുടിയേറ്റക്കരെ ആക്രമിക്കുന്നുവെന്ന വ്യാജ വീഡിയോ ഉണ്ടാക്കിയ ബിഹാര്‍ യു ട്യൂബര്‍ കീഴടങ്ങി

തമിഴ്‌നാട്ടില്‍ ബിഹാറികളായ തൊഴിലാളികളെ ഹിന്ദി സംസാരിച്ചതിന്റെ പേരില്‍ തൂക്കിക്കൊന്നു എന്നും വ്യാപകമായി ഇതര സംസ്ഥാന തൊഴിലാളികളെ ആക്രമിക്കുന്നു എന്നും പറയുന്ന വ്യാജ വീഡിയോ പങ്കുവെച്ചതിന് കേസില്‍ പ്രതിയായ ബിഹാറിലെ യൂ-ട്യൂബര്‍ പൊലീസില്‍ കീഴടങ്ങി. യൂ ട്യൂബര്‍ മനീഷ് കശ്യപ് ആണ് ബിഹാറിലെ ചമ്പാരന്‍ ജില്ലയില്‍ പൊലീസിനു മുന്നില്‍ കീഴടങ്ങിയത്. സാമ്പത്തിക കുറ്റങ്ങള്‍ സംബന്ധിച്ചുള്ളതടക്കം മൂന്ന് കേസുകള്‍ കശ്യപിനെതിരെ ഉണ്ട്. കശ്യപിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ട്.
തമിഴ്‌നാട്ടിലെ തൊഴിലാളിപ്രശ്‌നവുമായി ബന്ധപ്പെട്ട വ്യാജവാർത്തയിൽ ബീഹാർ പോലീസും തമിഴ്‌നാട് പോലീസും തിരയുന്ന കശ്യപ് അറസ്റ്റും വസ്തുവകകൾ ൾ കണ്ടുകെട്ടലും ഭയന്നാണ് ശനിയാഴ്ച പോലീസിന് കീഴടങ്ങിയത് എന്നാണ് നിഗമനം.

Spread the love
English Summary: YouTuber sharing fake videos of attacks on migrants in Tamil Nadu surrenders

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick