Categories
kerala

വിവാദ പരാമർശം സ്പീക്കർ എ.എൻ.ഷംസീർ പിൻവലിച്ചു

നിയമസഭയിൽ കോൺഗ്രസ് അംഗം ഷാഫി പറമ്പിലിനെതിരെ നടത്തിയ വിവാദ പരാമർശം സ്പീക്കർ എ.എൻ.ഷംസീർ പിൻവലിച്ചു . ‘അനുചിതമായ പരാമർശം അംഗത്തെ വിഷമിപ്പിച്ചതായി മനസിലാക്കുന്നു. ബോധപൂർവമല്ലാതെ നടത്തിയ പരാമർ‌ശം പിൻവലിക്കുന്നു. പരാമർശം സഭാ രേഖകളിൽനിന്ന് നീക്കുന്നു’–സ്പീക്കർ പറഞ്ഞു. നിയമസഭയിൽ ബഹളം വച്ച പ്രതിപക്ഷാംഗങ്ങളെ നിയന്ത്രിക്കുന്നതിനിടെ, ഷാഫി പറമ്പിൽ അടുത്ത തിരഞ്ഞെടുപ്പിൽ പാലക്കാട്ട് തോൽക്കും എന്ന തരത്തിൽ നടത്തിയ പരാമർശമാണ് സ്പീക്കർ പിൻവലിച്ചത്.

Spread the love
English Summary: SPEAKER WITHDROWN THE COMMENT AGAINST SHAFI PARAMBIL

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick