Categories
latest news

സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയെ പനിയെ തുടർന്ന് ഡൽഹി ശ്രീ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇന്നലെയാണ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് ആശുപത്രിയുടെ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നത്.

ഈ വര്‍ഷം ജനുവരി 11-നും സോണിയയെ വൈറല്‍ അണുബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഏറെക്കാലമായി അവര്‍ അനാരോഗ്യം കാരണം പൊതുവേദിയില്‍ ഉണ്ടായിരുന്നില്ല. പാര്‍ടിയുടെ പ്ലീനറി സമ്മേളനത്തില്‍ റായ്പൂരിലാണ് സോണിയ അടുത്തിടെ വന്നത്.

thepoliticaleditor
Spread the love
English Summary: sonia gandhi hospitalised

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick