Categories
latest news

സ്വവർഗ വിവാഹം നിയമപരമാക്കണമെന്ന ഹർജികൾ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിലേക്ക്

സ്വവർഗ വിവാഹത്തിനു സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം നിയമ സാധുത നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിനു വിട്ടു. അഞ്ചംഗ ഭരണഘടനാ ബെഞ്ചിൽ അടുത്തമാസം 18 മുതൽ വാദം കേൾക്കും. അതീവ പ്രാധാന്യമുള്ള വിഷയമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് വിലയിരുത്തി. അധിക സത്യവാങ്മൂലം ഉണ്ടെങ്കിൽ കേന്ദ്രസർക്കാർ മൂന്നാഴ്ചയ്ക്കകം സമർപ്പിക്കണമെന്നും കോടതി വ്യക്തമാക്കി. സ്വവർഗവിവാഹത്തിനു നിയമ സാധുത നൽകരുതെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയോട് അഭ്യർഥിച്ചിരുന്നു. ഭർത്താവ്, ഭാര്യ, അവർക്കുണ്ടാകുന്ന കുട്ടികൾ എന്ന ഇന്ത്യൻ കുടുംബസങ്കൽപത്തോടു ചേരുന്നതല്ല സ്വവർഗവിവാഹമെന്നു കേന്ദ്രം നൽകിയ സത്യവാങ്മൂലത്തിൽ അവകാശപ്പെട്ടു.

Spread the love
English Summary: same sex marriage petitions to constitution bench

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick