Categories
kerala

കേരളത്തില്‍ ഇതര മതസ്ഥരെ ഇല്ലാതാക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ശ്രമിച്ചു എന്ന് ആരോപിച്ച് എന്‍.ഐ.എ. കുറ്റപത്രം

കേരളത്തില്‍ ഇതര മതസ്ഥരെ ഇല്ലാതാക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ശ്രമിച്ചു എന്ന് ആരോപിച്ച് എന്‍.ഐ.എ. കുറ്റപത്രം. പോപ്പുലര്‍ ഫ്രണ്ട് നിരോധന കേസിൽ കേരളത്തിൽ റജിസ്റ്റർ ചെയ്ത കേസിലാണ് എന്‍ഐഎയുടെ കുറ്റപത്രം സമർപ്പിക്കപ്പെട്ടത്. ജനാധിപത്യം അട്ടിമറിച്ച് ഇന്ത്യയിൽ ഇസ്‌ലാമിക ഭരണം സ്ഥാപിക്കാന്‍ പിഎഫ്ഐ ലക്ഷ്യമിട്ടെന്നും കുറ്റപത്രത്തിൽ പറയുന്നു. 59 പേരാണ് പ്രതിപ്പട്ടികയില്‍ ഉള്ളത്. റിപ്പോർട്ടേഴ്സ് വിങ്, ഫിസിക്കൽ ആൻഡ് ആംഡ് ട്രെയിനിങ് വിങ്, സർവീസ് വിങ് തുടങ്ങിയ വിഭാഗങ്ങൾ രൂപീകരിച്ച് പ്രവര്‍ത്തനം നടത്തിയെന്നും കൊച്ചി എൻഐഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലുണ്ട്. പാലക്കാട് ശ്രീനിവാസന്‍ കേസ് പ്രതികളെക്കൂടി ഉള്‍പ്പെടുത്തിയാണ് 30,000 പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. യുഎപിഎ 13,16, 18, 18 എ, 18 ബി, 20 വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്.

Spread the love
English Summary: nia chargesheet in pfa ban

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick