Categories
kerala

സിസ തോമസിനെതിരായ സര്‍ക്കാരിന്റെ നടപടികള്‍ വിലക്കി ട്രിബ്യൂണല്‍

സംസ്ഥാന സർക്കാരിന്റെ കണ്ണിലെ കരടായി മാറിയ സാങ്കേതിക സർവകലാശാല വി.സി. ഡോ.സിസ തോമസിന് എതിരായ സർക്കാരിന്റെ കാരണം കാണിക്കൽ നോട്ടിസിലെ തുടർ നടപടികൾ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ വിലക്കി. സിസ തോമസ് സർക്കാരിന്റെ നോട്ടിസിന് മറുപടി നൽകണം. സർക്കാർ വിശദമായ സത്യവാങ്മൂലം സമർപ്പിക്കണമെന്നും ട്രൈബ്യൂണൽ നിർദേശിച്ചു . സിസ തോമസ് നൽകിയ പരാതിയിലാണ് ട്രൈബ്യൂണലിന്റെ ഉത്തരവ്. സർക്കാരുമായി ഇടഞ്ഞു കൊണ്ട് ഗവർണർ സാങ്കേതിക സർവകലാശാല വിസിയായി ഡോ. സിസയ്ക്ക് താൽക്കാലിക നിയമനം നേടിയപ്പോൾ‌ അവർ സർക്കാരിന്റെ മുൻകൂർ അനുമതി എന്തുകൊണ്ട് നേടിയില്ല എന്നതു കാട്ടിയാണ് സർക്കാർ കാരണം കാണിക്കൽ നോട്ടിസ് നൽകിയത്. എന്നാൽ ഇതിൽ തുടർ നടപടികൾ ഉണ്ടാകരുതെന്നാണ് ഇപ്പോൾ ട്രൈബ്യുണൽ നിർദ്ദേശിച്ചിരിക്കുന്നത്.

Spread the love
English Summary: administrative tribunel direction on dr.sisa thomas

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick