Categories
latest news

മോദി മൂന്നാമതും പ്രധാനമന്ത്രിയാകും, 2002-ലെ സംഭവം എന്തിന് 2023-ല്‍ ഡോക്കുമെന്ററിയാക്കണം? -അമിത് ഷാ

ബി.ജെ.പി. മൂന്നാമതും പൂര്‍ണ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്നും നരേന്ദ്രമോദി മൂന്നാമതും പ്രധാനമന്ത്രിയാകുമെന്നാണ് തനിക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെല്ലാം സഞ്ചരിക്കുമ്പോള്‍ ലഭിക്കുന്ന ജനകീയ വികാരമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യ ടുഡേ ഡൽഹിയിൽ സംഘടിപ്പിച്ച കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിബിസി ഡോക്കുമെന്ററി പുറത്തുവന്ന സമയം സംശായസ്പദമാണെന്നും അടുത്ത വര്‍ഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പാണ് ഡോക്കുമെന്ററി വന്നത് എന്നതാണ് സംശയത്തിന് അടിസ്ഥാനമെന്നും അമിത്ഷാ പറഞ്ഞു.
‘ 2002-ലെ ഒരു സംഭവം എന്തിന് 2023-ല്‍ കാണിക്കണം. എന്തുകൊണ്ടാണ് നിങ്ങളാരും ബിബിസി ഡോക്കുമെന്ററി റിലീസ് ചെയ്ത സമയത്തെക്കുറിച്ച് ചോദ്യം ചെയ്യാത്തത്’- അമിത്ഷാ ചോദിച്ചു. കോളോണിയല്‍ മാനസികാവസ്ഥയുള്ളതു കൊണ്ടും പ്രചാരണപരതയുള്ള, യാഥാര്‍ഥ്യത്തിന് നിരക്കാത്ത ഒന്നായതുകൊണ്ടുമാണ് ഡോക്കുമെന്ററിക്ക് കേന്ദ്രസര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയതെന്നും അമിത്ഷാ ന്യായീകരിച്ചു.

Spread the love
English Summary: bjp will come in power third time says amitshah

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick