Categories
kerala

ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിലെ തീ ഇന്ന്പൂർണമായും അണയ്ക്കാൻ സാധിക്കും- മന്ത്രി

ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണ കേന്ദ്രത്തിലെ തീ ഞായറാഴ്ച വൈകിട്ടോടെ തീ പൂർണമായും അണയ്ക്കാൻ സാധിച്ചേക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ്. . ബ്രഹ്മപുരത്തെ പ്രവർത്തനങ്ങൾ വിലയിരുത്താൻ പ്രത്യേക കോ–ഓർഡിനേഷൻ കമ്മിറ്റിക്കു രൂപം നൽകും. മാലിന്യനീക്കം പുനരാരംഭിക്കാൻ കലക്ടറുടെ നേതൃത്വത്തിൽ പ്രത്യേക സംവിധാനം ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ജനങ്ങൾ പുറത്തിറങ്ങരുതെന്ന് നിർദേശിച്ചിരുന്നെങ്കിലും ഇപ്പോൾ അങ്ങനെയൊരു സാഹചര്യമില്ല. ആസ്മ രോഗബാധിതർ മാത്രം പുറത്തിറങ്ങാതിരിക്കാൻ ശ്രദ്ധിച്ചാൽ മതിയാകുമെന്നും മന്ത്രി വ്യക്തമാക്കി. കലക്ടറേറ്റിൽ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

Spread the love
English Summary: brahmapuram garbage centre fire updates

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick