Categories
latest news

മദ്യപാനം വില്ലൻ ? വിമാനത്തില്‍ സഹയാത്രികയുടെ മേല്‍ മൂത്രമൊഴിച്ചതിന്‌ ഡെല്‍ഹി യുവാവ്‌ പിടിയിലായി

ന്യൂയോര്‍ക്കില്‍ പഠിക്കുന്ന വിദ്യാര്‍ഥിയായ യുവാവ്‌ ഡെല്‍ഹിയിലേക്ക്‌ മടങ്ങുമ്പോള്‍ അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ സഹയാത്രികയുടെ മേല്‍ മൂത്രമൊഴിച്ചതിന്‌ കസ്‌റ്റഡിയിലായി. സംഭവത്തില്‍ പൊലീസ്‌ അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച രാത്രി 9.16ന് ന്യൂയോർക്കിൽ നിന്ന് പറന്നുയർന്ന് ശനിയാഴ്ച 14 മണിക്കൂറിന് ശേഷം ഡൽഹിയിൽ ഇറങ്ങിയ വിമാനത്തിലാണ് സംഭവം. പ്രതിയായ ആര്യ വോറ യുഎസിലെ ഒരു സർവകലാശാലയിലാണ് പഠിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വോറ മദ്യപിച്ചിരുന്നതായി അധികൃതർ പറഞ്ഞു. യാത്രിക്കാരിയില്‍ നിന്നും പരാതി ലഭിച്ചതായി എയര്‍പോര്‍ട്ട്‌ അധികാരികള്‍ അറിയിച്ചിട്ടുണ്ട്‌. തുടര്‍നടപടികള്‍ക്കായി പൊലീസിന്‌ കൈമാറിയിട്ടുണ്ടെന്നും അറിയിപ്പില്‍ പറയുന്നു.

മദ്യപിച്ച്‌ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു മൂത്രമൊഴിക്കല്‍ എന്നാണ്‌ സൂചന. തൊട്ടടുത്ത സീറ്റില്‍ ഇരുന്ന യുവതിക്ക്‌ തന്റെ സീറ്റില്‍ നനവ്‌ അനുഭവപ്പെട്ടപ്പോഴാണ്‌ സംഭവം പുറത്തായത്‌. തുടര്‍ന്ന്‌ എയര്‍ലൈന്‍ ജീവനക്കാര്‍ യുവതിയുടെ പരാതി സ്വീകരിച്ച്‌ വിമാനത്താവളത്തിലെ എയര്‍ ട്രാഫിക്‌ കണ്‍ട്രോള്‍ വിഭാഗത്തെ അറിയിച്ചു. ഡെല്‍ഹിയില്‍ ഇറങ്ങിയ ശേഷം വിദ്യാര്‍ഥിയെ ഡെല്‍ഹി പോലീസിന്‌ കൈമാറി.

thepoliticaleditor
Spread the love
English Summary: 20-year-old student ‘urinates’ on co-passenger

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick