Categories
latest news

തിരഞ്ഞെടുപ്പു ഫലം വന്നാല്‍ തിപ്ര മോതയുമായി സഖ്യമുണ്ടായേക്കാം-സി.പി.എം.

ബിജെപി ഒറ്റ അക്കത്തിലേക്ക് ചുരുങ്ങും. ഇടതു-കോണ്‍ഗ്രസ് സഖ്യം കേവല ഭൂരിപക്ഷം നേടും

Spread the love

ത്രിപുരയിലെ തിരഞ്ഞെടുപ്പു ഫലപ്രഖ്യാപനം കഴിഞ്ഞാല്‍ തദ്ദേശീയ പാര്‍ടിയായ തിപ്ര മോതയുമായി കരാറുണ്ടാക്കാന്‍ സി.പി.എം. താല്‍പര്യപ്പെടാനിടയുണ്ടെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സൂചന നല്‍കുന്നു. ആവശ്യമെങ്കില്‍ ഗോത്രവര്‍ഗ പാര്‍ടിയുമായി പൊരുത്തപ്പെടുന്നതില്‍ പ്രശ്‌നമില്ലെന്ന് യെച്ചൂരി അഗര്‍ത്തല പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്തിനും രാജ്യത്തിനും ഗുണകരമായ എന്തു കാര്യവും സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന് പാര്‍ടി സംസ്ഥാന സെക്രട്ടറി ജിതേന്ദ്രചൗധരിയും സൂചിപ്പിച്ചു. 20 സംവരണ സീറ്റുകളില്‍ തിപ്ര മോതയ്ക്ക് സ്വാധീനമുണ്ടെന്ന് ചൗധരി പറഞ്ഞു. ഈ തിരഞ്ഞെടുപ്പില്‍ ബിജെപി ഒറ്റ അക്കത്തിലേക്ക് ചുരുങ്ങും. ഇടതു-കോണ്‍ഗ്രസ് സഖ്യം കേവല ഭൂരിപക്ഷം നേടും-ചൗധരി പറഞ്ഞു.

Spread the love
English Summary: YECHURI HINTS A POST POLL ALLIANCE WITH TIPRA MOTA

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick