Categories
kerala

തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലും കേരളത്തിലെ ആലുവ,മട്ടാഞ്ചേരി ഉള്‍പ്പെടെ 60 കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ്‌

കേരളത്തില്‍ ആലുവ, പരവൂര്‍, മട്ടാഞ്ചേരി എന്നിവിടങ്ങളിലാണ് റെയ്ഡ് നടത്തിയത്

Spread the love

കോയമ്പത്തൂർ കാർ സിലിണ്ടർ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ബുധനാഴ്ച തമിഴ്‌നാട്, കേരളം, കർണാടക എന്നിവിടങ്ങളിലായി അറുപതോളം സ്ഥലങ്ങളിൽ പരിശോധന നടത്തി.

ചെന്നൈ, തിരുനെൽവേലി, കോയമ്പത്തൂർ, തിരുച്ചിറപ്പള്ളി, മയിലാടുതുറൈ, തൂത്തുക്കുടി കോയമ്പത്തൂരിൽ ഉക്കടം, കോട്ടൈമേട്, വിൻസെന്റ് റോഡ്, ഹൗസിംഗ് യൂണിറ്റ്, കുനിയമുത്തൂർ, ബൃന്ദാവൻ നഗർ, വസന്തം നഗർ തുടങ്ങി 15 സ്ഥലങ്ങളിലാണ് തിരച്ചിൽ നടക്കുന്നത്.

thepoliticaleditor

കേരളത്തില്‍ ആലുവ, പരവൂര്‍, മട്ടാഞ്ചേരി എന്നിവിടങ്ങളിലാണ് റെയ്ഡ് നടത്തിയത്. മംഗലാപുരം സ്‌ഫോടനക്കേസ് പ്രതി ഷാരിഖ് എത്തിയതായി കണ്ടെത്തിയ ഇടങ്ങളിലാണ് കേരളത്തില്‍ പരിശോധന നടത്തുന്നത്.

2022 ഒക്ടോബർ 23 ന് കോയമ്പത്തൂരിലെ ഒരു ക്ഷേത്രത്തിന് മുന്നിൽ കാർ പൊട്ടിത്തെറിച്ച് 25 വയസ്സുള്ള ഒരാൾ കൊല്ലപ്പെട്ടിരുന്നു. വാഹനത്തിലുണ്ടായിരുന്ന എൻജിനീയറിങ് ബിരുദധാരിയായ ജമീഷ മുബിൻ ആണ് മരിച്ചത്. ജമീസ മുബീന്റെയും സഹപ്രവർത്തകരുടെയും പശ്ചാത്തലം പോലീസ് അന്വേഷിച്ചപ്പോൾ സംഭവം വെറുമൊരു അപകടം അല്ലെന്നും ഗൂഢാലോചനയുടെ പശ്ചാത്തലമുണ്ടെന്നും പോലീസ് അന്വേഷണത്തിൽ വ്യക്തമായി.
തുടർന്ന് കോയമ്പത്തൂർ ജില്ലയിൽ നിന്നുള്ള മുഹമ്മദ് ദൽഹ (25), മുഹമ്മദ് അസറുദ്ദീൻ (25), മുഹമ്മദ് റിയാസ് (27), ഫിറോസ് ഇസ്മായിൽ (27), മുഹമ്മദ് നവാസ് ഇസ്മായിൽ (27) എന്നിവരെ അറസ്റ്റ് ചെയ്യുകയും യുഎപിഎ ചുമത്തുകയും ചെയ്തിരുന്നു.

Spread the love
English Summary: NIA RAID IN TAMILNADU AND KERALA

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick