Categories
kerala

നടി ആക്രമിക്കപ്പെട്ട കേസ് വിചാരണ സര്‍ക്കാര്‍ നീട്ടിക്കൊണ്ടുപോകുന്നത് ചോദ്യം ചെയ്ത് സുപ്രീംകോടതി

നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ കേരള സര്‍ക്കാര്‍ ഇടപെട്ട് നീട്ടിക്കൊണ്ടുപോകുന്നത് എന്തിനാണെന്ന് സുപ്രീംകോടതി. നിലവിലുള്ള സാക്ഷികള്‍ക്കു പുറമേ 41 സാക്ഷികളെ കൂടി വിസ്തരിക്കാന്‍ ജനുവരി 19-ന് പ്രോസിക്യൂഷന്‍ നടത്തിയ നീക്കം എന്തിനാണെന്നായിരുന്നു സുപ്രീംകോടതിയുടെ ചോദ്യം. ജനുവരി 31-നകം വിചാരണ തീര്‍ക്കാന്‍ നേരത്തെ കോടതി ആവശ്യപ്പെട്ടിരുന്നു. നടന്‍ ദിലീപ് ഇക്കാര്യത്തില്‍ പരാതിയുമായി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ജസ്റ്റിസുമാരായ ദിനേഷ് മഹേശ്വരി, ദീപാങ്കര്‍ ദത്ത എന്നിവരുടെ ബഞ്ചാണ് പ്രോസിക്യൂഷന്‍ തീരുമാനത്തെ ചോദ്യം ചെയ്തത്. ദിലീപിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ മുകുള്‍ രഹ്തഗി വിചാരണ അനന്തമായി നീണ്ടു പോകുന്നതില്‍ പരാതി അറിയിച്ചപ്പോഴാണ് ജഡ്ജിമാര്‍ പ്രതികരിച്ചത്. വിചാരണ തീര്‍ക്കാനുള്ള സമയം പല തവണ ദീര്‍ഘിപ്പിച്ചതാണ്. ഒടുവില്‍ തീരുമെന്നായപ്പോള്‍ വീണ്ടും 41 സാക്ഷികളെ ഹാജരാക്കിയിരിക്കയാണ്- രോഹ്തഗി പരാതിപ്പെട്ടു. ആക്രമിക്കപ്പെട്ട നടിയും സംസ്ഥാനസര്‍ക്കാരും വിചാരണ ജഡ്ജിയുടെ കോടതിയില്‍ നിന്നും കേസ് മാറ്റാനും ശ്രമിച്ചിരുന്നുവെന്നും രോഹ്തഗി പറഞ്ഞു. ജഡ്ജിയെക്കുറിച്ചും അവരുടെ ഭര്‍ത്താവിനെക്കുറിച്ചും ആരോപണം ഉയര്‍ന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് കോടതി മാറ്റം ആവശ്യപ്പെട്ടിരുന്നത്. ഇത്രയും ചൂണ്ടിക്കാട്ടിയപ്പോഴാണ് ജഡ്ജിമാര്‍ കേരള സര്‍ക്കാരിന്റെ നീക്കത്തെ ചോദ്യം ചെയ്തത്.

Spread the love
English Summary: Why Trial Is Protracted ACTRESS ASSAULT CASE Supreme Court Asks Kerala Govt

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick