നടി ആക്രമിക്കപ്പെട്ട കേസ് വിചാരണ സര്‍ക്കാര്‍ നീട്ടിക്കൊണ്ടുപോകുന്നത് ചോദ്യം ചെയ്ത് സുപ്രീംകോടതി

നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ കേരള സര്‍ക്കാര്‍ ഇടപെട്ട് നീട്ടിക്കൊണ്ടുപോകുന്നത് എന്തിനാണെന്ന് സുപ്രീംകോടതി. നിലവിലുള്ള സാക്ഷികള്‍ക്കു പുറമേ 41 സാക്ഷികളെ കൂടി വിസ്തരിക്കാന്‍ ജനുവരി 19-ന് പ്രോസിക്യൂഷന്‍ നടത്തിയ നീക്കം എന്തിനാണെന്നായിരുന്നു സുപ്രീംകോടതിയുടെ ചോദ്യം. ജനുവരി 31-നകം വിചാരണ തീര്‍ക്കാന്‍ നേരത്തെ കോടതി ആവശ്യപ്പെട്ടിരുന്നു. നട...

ദിലീപിന്‌ അഭിനയിക്കാമെങ്കില്‍ ശ്രീറാമിന്‌ കളക്ടറായിക്കൂടേ?!- കടുത്ത താരതമ്യത്തില്‍ കെ.സുരേന്ദ്രന്‍

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടർ സ്ഥാനത്തുനിന്നു മാറ്റിയതിനെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നിശിതമായി വിമർശിച്ചു. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടൻ ദിലീപിനെ സിനിമയിൽ അഭിനയിപ്പിക്കാമെങ്കിൽ മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് കലക്ടറായി ജോലി ചെയ്യാമെന്ന് സുരേന്ദ്രൻ പറഞ്ഞു. കൊ...

ശ്രീലേഖയും ദിലീപും തമ്മില്‍ വ്യക്തിപരമായ അടുപ്പം: വാട്‌സാപ്‌ ചാറ്റുകള്‍

മുന്‍ ജയില്‍ ഡി.ജി.പി. ആര്‍.ശ്രീലേഖയും നടന്‍ ദിലീപും തമ്മില്‍ വ്യക്തിപരമായ അടുപ്പം ഉണ്ടായിരുന്നുവെന്ന്‌ തെളിയിക്കുന്ന രീതിയിലുള്ള ഇവര്‍ തമ്മിലുള്ള വാട്‌സ്‌ ആപ്‌ ചാറ്റുകള്‍ പുറത്ത്‌. ഒരു വര്‍ഷം മുമ്പ്‌ നടന്ന ചാറ്റുകളെന്ന്‌ സംശയിക്കുന്ന സന്ദേശങ്ങളാണ്‌ ചില മാധ്യമങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്‌. 2021 മെയ്‌ 23-ന്റെ സന്ദേശങ്ങളാണ്‌ എന്നാണ്‌ രേഖപ്പെട...

നടിയെ ആക്രമിച്ച കേസിൽ പൊലീസിനെതിരെ മുൻ ഡി.ജി.പി ആർ. ശ്രീലേഖ… ദിലീപിനെതിരെ പോലീസ് വ്യാജ തെളിവ് ഉണ്ടാക്കി

നടിയെ ആക്രമിച്ച കേസിൽ പൊലീസിനെതിരെ മുൻ ഡി.ജി.പി ആർ. ശ്രീലേഖ. ദിലീപിനെതിരെ വ്യാജ തെളിവുണ്ടാക്കിയെന്ന ഗുരുതര ആരോപണം ആണ് ശ്രീലേഖ ഉന്നയിക്കുന്നത് . ജയിലിൽ നിന്ന് പൾസർ സുനി ദിലീപിന് അയച്ച കത്ത് എഴുതിയത് സുനിയല്ലെന്നും ശ്രീലേഖ തന്റെ യുട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയിരിക്കയാണ്. സുനിക്കൊപ്പം ദിലീപ് നിൽക്കുന്ന ചിത്രം വ്യാജമാണ്. ജയിലിൽ നിന്ന് പൾസർ സുനി ...

ദിലീപിന്‍റെ ജാമ്യകാര്യത്തിൽ ഇടപെട്ടില്ലെന്ന് നെയ്യാറ്റിൻകര ബിഷപ്പ്

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്‍റെ ജാമ്യകാര്യത്തിൽ ഇടപെട്ടില്ലെന്ന് നെയ്യാറ്റിൻകര ബിഷപ്പ് പ്രതികരിച്ച് രംഗത്ത് വന്നു. ദിലീപുമായും സംവിധായകന് ബാലചന്ദ്രകുമാരുമായും ബന്ധമില്ലെന്നും ബിഷപ്പ് പ്രതികരിച്ചു. വിവാദങ്ങളിലേക്ക് ബിഷപ്പിനെ വലിച്ചിഴക്കരുതെന്ന് നെയ്യാറ്റിൻകര രൂപതയും ആവശ്യപ്പെട്ടു. ബിഷപ്പിനെ അപകീർത്തിപ്പെടുത്തുന്നതിലൂടെ നൽകുന്നത് തെറ്റായ സന...

തുടരന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു; ദിലീപിന്റെ രണ്ട് ആവശ്യങ്ങളും എതിർത്ത് പ്രോസിക്യൂഷൻ..

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണ റിപ്പോർട്ട് അന്വേഷണ സംഘം വിചാരണ കോടതിയിൽ സമർപ്പിച്ചു. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്ന് വിശദീകരിച്ച് കൊണ്ടാണ് റിപ്പോർട്ട്‌. അതേ സമയം, റിപ്പോർട്ടിന്റെ പകർപ്പും, അന്വേഷണ സംഘത്തിന്റെ പക്കലുള്ള ഡിജിറ്റൽ തെളിവുകളും കൈമാറണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം പ്രോസിക്യൂഷൻ എതിർത്തു. കേസിലെ പ്രതിക്ക് റിപ്പോർട്ട് ആവശ്യപ്പെ...

നടിയെ ആക്രമിച്ച കേസില്‍ മറ്റൊരു തിരിവ്‌…”വി.ഐ.പി.”ക്കു പുറമേ “മാഡം” കൂടി…

നടിയെ ആക്രമിച്ച കേസില്‍ പുതിയ ചില വഴികളിലേക്കും അന്വേഷണം. പൊലീസ്‌ പേരു വെക്കാതെ പ്രതി ചേര്‍ത്തിട്ടുള്ള വി.ഐ.പി.ക്കു പുറമേ ഒരു മാഡം കൂടി ദിലീപുമായി ഈ കേസില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്ന്‌ സൂചനയില്‍ മറ്റൊരു വഴിയില്‍ അന്വേഷണം നീങ്ങുന്നുണ്ട്‌. പള്‍സര്‍ സുനി ഒരു മാഡത്തെക്കുറിച്ച്‌ മൊഴിയില്‍ പറയുന്നുണ്ട്‌. ഇതിന്‌ ബലം നല്‍കും വിധം നടന്‍ ദിലീപ്‌ ഒരു സ്‌ത്ര...

നടന്‍ ദിലീപിനെതിരെ പുതിയ കേസ്‌…അനുജൻ അനൂപും സഹോദരീ ഭർത്താവും പ്രതി, ജാമ്യമില്ലാ വകുപ്പ്‌

നടിയെ ആക്രമിച്ച കേസ്‌ അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ നടന്‍ ദിലീപനെതിരെ ക്രൈംബ്രാഞ്ച്‌ കേസെടുത്തു. അടുത്തിടെ ദിലീപിന്റെ മുന്‍ സുഹൃത്തായ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ദിലീപിന്റെ അധോലോകസ്വഭാവമുള്ള ഗുണ്ടാ ബന്ധങ്ങളെയും ഭീഷണിപ്പെടുത്തലുകളെയും നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ ദിലീപ്‌ കണ്ടതിനെപ്പറ്റിയുമൊക്കെ ഒരു ടെലിവിഷന്...

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍: അന്വേഷണം ആവശ്യപ്പെട്ട് നടി , എതിർ പരാതിയുമായി നടൻ ദിലീപ്

നടന്‍ ദിലീപിന്റെ അടുത്ത സുഹൃത്തായിരുന്ന സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ സംബന്ധിച്ച്‌ വിശദമായ അന്വേഷണം നടത്തണമെന്നാവശ്യമുന്നയിച്ച്‌ ആക്രമണത്തിനിരയായ നടി മുഖ്യമന്ത്രിക്ക്‌ നിവേദനം നല്‍കി. തുടര്‍ന്ന്‌ നടന്‍ ദിലീപും കൗണ്ടര്‍ പരാതിയുമായി രംഗത്തെത്തി. കേസ്‌ കൈകാര്യം ചെയ്യുന്ന പബ്ലിക്‌ പ്രോസിക്യൂട്ടര്‍ രാജിവെച്ച സംഭവം കേസ്‌ അട്ടിമറിക...

നടിയെ ആക്രമിച്ച കേസ്‌ വീണ്ടും വഴിത്തിരിവില്‍…നടന്‍ ദിലീപിനെതിരെ നിര്‍ണായക വെളിപ്പെടുത്തലുമായി സംവിധായകന്‍

നടന്‍ ദിലീപിന്റെ അടുത്ത സുഹൃത്തായിരുന്ന സംവിധായകന്റെ ചാനല്‍ വെളിപ്പെടുത്തലുകളോടെ നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായകമായ വഴിത്തിരിവുണ്ടായിരിക്കയാണ്‌. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ സംബന്ധിച്ച്‌ അന്വേഷണം നടത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ വിചാരണക്കോടതിയില്‍ അന്വേഷണസംഘം ഇന്ന്‌ അപേക്ഷ നല്‍കിയിരിക്കുന്നു. കേസിന്റെ സാക്ഷി വിസ്‌താരത്തിനിടെയാ...