Categories
latest news

ജമ്മു-കാശ്മീരിലെ മണ്ഡല പുനര്‍നിര്‍ണ്ണയം ചോദ്യം ചെയ്യുന്ന ഹര്‍ജികള്‍ സുപ്രിംകോടതി തള്ളി

ജമ്മു-കാശ്മീരിലെ നിയമസഭാ, ലോക്‌സഭാ മണ്ഡലങ്ങള്‍ പുനര്‍നിര്‍ണ്ണയിച്ചത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രിംകോടതി തള്ളി. ജസ്റ്റിസുമാരായ എസ്.കെ.കൗള്‍, എ.എസ്.ഓക എന്നിവരുടെ ബഞ്ച് ആണ് ഹര്‍ജി തള്ളിയത്. രണ്ട് കാശ്മീർ നിവാസികൾ നൽകിയ ഹർജിയിലാണ് വിധി പ്രസ്താവിച്ചത്. ഭരണഘടനയുടെ 370-ാം അനുച്ഛേദത്തിലെ ഒന്നും മൂന്നും വകുപ്പുകൾ പ്രകാരം അധികാരം വിനിയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ഈ വിധി നിയമവിരുദ്ധമായി കണക്കാക്കാനാവില്ലെന്നും വിധി പ്രസ്താവിക്കുമ്പോൾ ജസ്റ്റിസ് ഓക പറഞ്ഞു.

370 അനുച്ഛേദവുമായി ബന്ധപ്പെട്ട അധികാര വിനിയോഗത്തിന്റെ സാധുത സംബന്ധിച്ച വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലുള്ള ഹർജികളുടെ വിഷയമാണെന്ന് ബെഞ്ച് നിരീക്ഷിച്ചു.

thepoliticaleditor

ജമ്മു കാശ്മീരിനെ ജമ്മു- കശ്മീർ, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുന്ന ജമ്മു കശ്മീർ പുനഃസംഘടന നിയമം, അനുച്ഛേദം 370 റദ്ദാക്കൽ നിയമം എന്നിവ ചോദ്യം ചെയ്ത് നിരവധി ഹർജികൾ സുപ്രീം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

Spread the love
English Summary: Supreme Court Dismisses Challenge To Delimitation In Jammu & Kashmir

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick