Categories
latest news

ഹിജാബ് നിരോധനം: ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതാൻ അനുമതി തേടുന്ന ഹർജി സുപ്രീം കോടതി അനുവദിച്ചു

കര്‍ണാടകത്തില്‍ സ്‌കൂളുകളിലെ ഹിജാബ് നിരോധനത്തില്‍ ഇളവു തേടിയുള്ള വിദ്യാര്‍ഥികളുടെ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കാന്‍ അനുവദിച്ചു. നിരോധനം സംബന്ധിച്ച് നിലവിലുള്ള ഭിന്നവിധി മൂലം വിഷയം വിശാലബഞ്ചിനു വിടുമെന്ന് സുപ്രീംകോടതി നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ മാര്‍ച്ച് 9 മുതല്‍ തുടങ്ങുന്ന പരീക്ഷയില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത വിഷയം ചൂണ്ടിക്കാട്ടി വിദ്യാര്‍ഥികള്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
ശിരോവസ്ത്രം ധരിച്ചാല്‍ പരീക്ഷാ ഹാളില്‍ പ്രവേശിപ്പിക്കില്ലെന്നും ഇക്കാര്യത്തിലുള്ള ആവശ്യം മാത്രമേ കോടതി പരിഗണിക്കുകയുള്ളൂ എന്നും വെളിവാക്കപ്പെട്ടിട്ടുണ്ട്.

Spread the love
English Summary: KARNATAKA STUDENTS IN SUPREME COURT AGAINST HIJAB BAN

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick