Categories
kerala

ലൈഫ് മിഷൻ കോഴ : സി എം രവീന്ദ്രനെ ചോദ്യം ചെയ്യാൻ നോട്ടീസ് നൽകി ഇ ഡി

വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയ കോഴക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് നോട്ടീസ് നൽകി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഫെബ്രുവരി 27ന് രാവിലെ പത്ത് മണിക്ക് ഇഡിയുടെ കൊച്ചിയിലെ ഓഫീസിൽ രവീന്ദ്രൻ ഹാജരാകണം. കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി എം ശിവശങ്കറിനെ നിലവിൽ ഇഡി ചോദ്യം ചെയ്തു വരികയാണ്. ഇങ്ങനെ ലഭിച്ച പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സി എം രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യുന്നത് എന്നാണ് ഭാഷ്യം.. ശിവശങ്കറിന്റെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് കോടതിയിൽ സമർപ്പിച്ച കസ്റ്റഡി അപേക്ഷയിൽ സ്വപ്ന സുരേഷും സി.എം. രവീന്ദ്രനും തമ്മിലുള്ള വാട്സാപ്പ് ചാറ്റുകളുടെ പകർപ്പും ഇഡി ഉൾപ്പെടുത്തിയിരുന്നു.

Spread the love
English Summary: ed sent notice to cm raveendran

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick