Categories
kerala

ഒന്നാം തീയതിയും ബാർ തുറക്കണം, സമയം രാവിലെ 8.00 മുതൽ രാത്രി 11.00 വരെയാക്കണം- സർക്കാരിനോട് ബാർ ഉടമകൾ

ഒന്നാം തീയതികളിലെ ഡ്രൈ ഡേ മാറ്റണമെന്ന് സംസ്ഥാന സർക്കാരിനോട് ബാർ ഉടമകൾ. ഒന്നാം തീയതികളിൽ ഡ്രൈ ഡേ ആക്കുന്ന തീരുമാനം അശാസ്ത്രീയമാണെന്ന് ബാർ ഉടമകൾ പറഞ്ഞു.

മദ്യനയം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് എക്സൈസ് മന്ത്രി എം ബി രാജേഷ് പങ്കെടുത്ത യോഗത്തിലായിരുന്നു ബാർ ഉടമകൾ വിവിധ ആവശ്യങ്ങൾ മുന്നോട്ട് വെച്ചത് എന്ന് വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. ബാര്‍ ഉടമകളുടെ സംഘടനയുടെ പേരിലല്ല ഇതെല്ലാം പ്രചരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

thepoliticaleditor

നിലവിലുള്ള ബാർ സമയം മാറ്റി രാവിലെ 8.00 മുതൽ രാത്രി 11.00 വരെ ബാറുകൾ തുറക്കാൻ അനുവദിക്കണം. ഐ ടി മേഖലയിലെ ബാറുകൾ നൈറ്റ് ലൈഫ് ഏർപ്പെടുത്തണമെന്നും ഉടമകൾ ആവശ്യപ്പെട്ടു. മുന്നണിയിൽ ആലോചിക്കാമെന്ന് മന്ത്രി പ്രതികരിച്ചുവെന്ന് ബാർ ഉടമകളുടെ പ്രതിനിധികൾ പറഞ്ഞു.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick