Categories
kerala

ആകാശ് തില്ലങ്കേരിയെ അറസ്റ്റു ചെയ്തു

കാപ്പ ചുമത്തി ജില്ലയില്‍ നിന്നും പുറത്താക്കാനാണ് അറസ്റ്റ് എന്നാണ് സൂചന. കാപ്പ ചുമത്തി ആകാശിനെ അറസ്റ്റു ചെയ്യുമെന്ന് നേരത്തെ തന്നെ വാര്‍ത്തകളുണ്ടായിരുന്നു

Spread the love

യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ കൊന്ന കേസിലെ പ്രതിയും മുന്‍ സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനുമായ ആകാശ് തില്ലങ്കേരിയെ അറസ്റ്റു ചെയ്തു. മുഴക്കുന്ന് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകീട്ട് ആറരയോടെ വീട്ടിലെത്തിയായിരുന്നു ആകാശിനെ പൊലീസ് കൊണ്ടുപോയത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി. കാപ്പ ചുമത്തി ജില്ലയില്‍ നിന്നും പുറത്താക്കാനാണ് അറസ്റ്റ് എന്നാണ് സൂചന.

കഴിഞ്ഞ ദിവസങ്ങളില്‍ ആകാശ് തില്ലങ്കേരി സി.പി.എമ്മിനെതിരെ സമൂഹമാധ്യമങ്ങളില്‍ രംഗത്തു വന്നതിനെത്തുടര്‍ന്ന് വന്‍ തര്‍ക്കം തന്നെ സി.പി.എമ്മുമായി നടന്നിരുന്നു. ആവശ്യം കഴിഞ്ഞാല്‍ അവഗണിക്കുകയാണെന്നും ഇങ്ങനെയെങ്കില്‍ പല കാര്യങ്ങളും തുറന്നു പറയേണ്ടിവരുമെന്നുമായിരുന്നു ആകാശിന്റെ ഭീഷണി. ഇതിനെതിരെ സി.പി.എം. ശക്തമായി തിരിച്ചടിക്കുകയും ആകാശിനെ നിയമപരമായി തളയ്ക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

thepoliticaleditor

സമൂഹമാധ്യമത്തിലൂടെ സ്ത്രീയെ അപമാനിച്ചു എന്ന കേസില്‍ ആകാശിനെ അറസ്റ്റു ചെയ്യാന്‍ പൊലീസ് വന്‍ തിരച്ചില്‍ നടത്തിയെങ്കിലും ആകാശ് ഒളിവില്‍ പോകുകയും ഒളിവിലിരുന്ന് തന്നെ കോടതിയില്‍ കീഴടങ്ങി ജാമ്യം നേടുകയും ചെയ്തു. ആകാശിനെ കുരുക്കാന്‍ പൊലീസിന് കഴിഞ്ഞില്ല. കാപ്പ ചുമത്തി ആകാശിനെ അറസ്റ്റു ചെയ്യുമെന്ന് നേരത്തെ തന്നെ വാര്‍ത്തകളുണ്ടായിരുന്നു.

Spread the love
English Summary: AKASH THILLENKERI ARRESTED

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick