Categories
latest news

ത്രിപുരയില്‍ തിപ്ര മോത പുതിയ ശക്തിയാകുമോ…സിപിഎമ്മിനെക്കാളും വലിയ ശക്തി ?

ത്രിപുര തിരഞ്ഞെടുപ്പില്‍ കറുത്ത കുതിരയാകാന്‍ പോകുന്നത് തിപ്ര മോത എന്ന തദ്ദേശീയ ഗോത്രവര്‍ഗ പാര്‍ടി ആയിരിക്കുമെന്ന നിഗമനത്തിന് ബലം നല്‍കുന്നതാണ് ഇന്ന് പുറത്തു വന്നിരിക്കുന്ന എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍. മാത്രമല്ല സംസ്ഥാനത്ത് അഞ്ചു വര്‍ഷം മുമ്പു വരെ ഭരണകക്ഷിയായിരുന്ന സിപിഎമ്മിനെക്കാളും വലിയ കക്ഷിയായി തിപ്ര മോത മാറുമെന്ന സൂചനയാണ് എല്ലാ എക്‌സിറ്റ് പോള്‍ പ്രവചനങ്ങളും മുന്നോട്ടു വെക്കുന്നതും. വെറും രണ്ടു വര്‍ഷം മുമ്പ് രൂപീകരിക്കപ്പെട്ട പ്രസ്ഥാനമാണ് തിപ്ര മോത.
ഇന്ത്യ ടുഡേ എക്‌സിറ്റ് പോളില്‍ തിപ്ര മോതയ്ക്ക് ഒന്‍പത് മുതല്‍ 16 വരെ സീറ്റുകള്‍ ലഭിക്കുമെന്ന് പ്രവചിക്കുന്നു. അതായത് നിയമസഭയിലെ ആകെ സീറ്റുകളില്‍ ഏകദേശം മൂന്നിലൊന്ന്. അതേസമയം ഇടതു പക്ഷത്തിന് അഞ്ച് മുതല്‍ ഒന്‍പത് വരെ സീറ്റുകള്‍ മാത്രമാണ് ഇന്ത്യ ടുഡേ സര്‍വ്വേ പ്രവചിക്കുന്നത്. സഖ്യകക്ഷിയായ കോണ്‍ഗ്രസിനാവട്ടെ വെറും ഒന്നോ രണ്ടോ സീറ്റും.
തിപ്ര മോതയ്ക്ക് 11 മുതല്‍ 16 വരെ സീറ്റുകളാണ് സീ ഗ്രൂപ്പ് സര്‍വ്വേയില്‍ പ്രവചിക്കുന്നത്. അതേസമയം ഇടതു പക്ഷ-കോണ്‍ഗ്രസ് സഖ്യത്തിന് 13 മുതല്‍ 21 സീറ്റുകള്‍ വരെ കിട്ടും.
ടൈംസ് നൗ സര്‍വ്വെയില്‍ ആകട്ടെ പ്രധാനപ്പെട്ട ഒരു പ്രവചനം ബിജെപിയുടെ നിലവിലുള്ള സീറ്റില്‍ ഉണ്ടാകാനിടയുള്ള വലിയ താഴ്ചയാണ്. അവര്‍ക്ക് നിലവില്‍ ഉള്ള 36 സീറ്റില്‍ നിന്നും 24 സീറ്റായി കുറയും. പക്ഷേ ഏറ്റവും വലിയ കക്ഷിയായി അവര്‍ തുടരും. എന്നാല്‍ കേവല ഭൂരിപക്ഷം കിട്ടില്ല. അതേസമയം തിപ്ര മോതയ്ക്ക് 14 സീറ്റുകള്‍ വരെ കിട്ടും. ഇടതു സഖ്യത്തിന് 21 സീറ്റുകള്‍ വരെ കിട്ടാം.

തിപ്ര മോതയുടെ സ്വാധീനം സംബന്ധിച്ച് എല്ലാ പോള്‍ പ്രവചനങ്ങളും ഏകദേശം സമാനമായ ഡാറ്റയാണ് നല്‍കുന്നത്. എന്തായാലും ഇത് പുതിയൊരു പ്രസ്ഥാനത്തിന്റെ ഉദയമാണ്. ബിജെപിയുടെ സഖ്യകക്ഷിയായിരുന്ന ഐപിഎഫ്ടി എന്ന തദ്ദേശീയ സ്വത്വ പാര്‍ടിയുടെ അന്ത്യവും തിപ്ര മോതയുടെ ഉദയവും ഈ തിരഞ്ഞെടുപ്പ് സാക്ഷ്യപ്പെടുത്തും.

thepoliticaleditor
Spread the love
English Summary: TIPRA MOTA MAY EMERGE A NEW POWER CENTRE IN TRIPURA

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick