Categories
latest news

മേഘാലയ, നാഗാലാന്‍ഡ് പോളിങ് സമാധാനപരം, വോട്ടെണ്ണല്‍ മാര്‍ച്ച് രണ്ടിന്‌

മേഘാലയ നിയമസഭാ തെരഞ്ഞെടുപ്പിൽ 21.6 ലക്ഷം വോട്ടർമാരിൽ 64 ശതമാനവും ഉച്ചകഴിഞ്ഞ് 3 മണി വരെ തങ്ങളുടെ വോട്ടവകാശം വിനിയോഗിച്ചു. രാവിലെ മുതൽ പോളിംഗ് ഏറെക്കുറെ സമാധാനപരമായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. നാഗാലാന്‍ഡില്‍ വൈകീട്ട് മൂന്നു മണിക്കുള്ള കണക്കു പ്രകാരം 73.65 ശതമാനം പോളിങ് നടന്നു. പൊതുവെ സമാധാനപരമായിരുന്നു പോളിങ്. എന്നാല്‍ വോഖ ജില്ലയിലെ ഭണ്ഡാരി നിയമസഭാ മണ്ഡലത്തില്‍ കല്ലേറും വെടിവെപ്പും ഉണ്ടായി. സുൻഹെബോട്ടോ ജില്ലയിലെ അകുലുട്ടോ സീറ്റ് ബിജെപി സ്ഥാനാർത്ഥിയും സിറ്റിംഗ് എംഎൽഎയുമായ കഷെറ്റോ കിനിമി എതിരില്ലാതെ വിജയിച്ചതിനാൽ 60 നിയമസഭാ സീറ്റുകളിൽ 59ലും വോട്ടെടുപ്പ് നടന്നു.

മേഘാലയയിലെ 60 നിയമസഭാ മണ്ഡലങ്ങളിൽ 59 എണ്ണത്തിലും രാവിലെ 7 മണിക്കാണ് പോളിംഗ് ആരംഭിച്ചത്. വോട്ടിംഗ് സമാധാനപരമായിരുന്നുവെന്നും അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഒരു തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഏതാനും പോളിംഗ് ബൂത്തുകളിൽ ഇവിഎമ്മുകളുടെ തകരാറുകൾ ശ്രദ്ധയിൽപ്പെട്ടെങ്കിലും പിന്നീട് അവ പരിഹരിച്ചു.

thepoliticaleditor
Spread the love
English Summary: MEGHALAYA NAGALAND POLLING

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick