Categories
latest news

മുഗളന്മാർ ചെയ്തതെല്ലാം തിന്മയാണെങ്കിൽ താജ്മഹലും ചെങ്കോട്ടയും തകർക്കുക: നസിറുദ്ദീൻ ഷാ

മുഗളന്മാരെ മഹത്വവത്കരിക്കേണ്ടതില്ല എന്നാൽ അപമാനിക്കരുതെന്നും മുഗളന്മാർ ചെയ്തതെല്ലാം തിന്മയാണെങ്കിൽ താജ്മഹലും ചെങ്കോട്ടയും തകർക്കാമെന്നും പ്രശസ്ത നടൻ നസിറുദ്ദീൻ ഷാ. “മുഗളന്മാർ ചെയ്തതെല്ലാം ഭയാനകമാണെങ്കിൽ, താജ്മഹൽ ഉൾപ്പെടെ അവർ നിർമ്മിച്ച സ്മാരകങ്ങൾ തകർക്കണം. മുഗൾ കാലഘട്ടത്തിലെ പേരുകളുള്ള 40 ഗ്രാമങ്ങളെ മാറ്റാൻ ശ്രമിക്കുന്നത് മുതൽ രാഷ്ട്രപതി ഭവനിലെ ചരിത്രമുറങ്ങുന്ന മുഗൾ ഉദ്യാനത്തിന്റെ പേര് ‘അമൃത് ഉദ്യാൻ’ എന്ന് പുനർനാമകരണം ചെയ്യുന്നതുവരെ ചരിത്രം മാറ്റിമറിക്കാനുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ട്. രാജ്യത്ത് ആരോഗ്യകരമായ ചർച്ചകൾക്ക് ഇടമില്ല. അതുകൊണ്ടാണ് എന്റെ നിലപാടുകളെ എതിർക്കുന്നവർക്ക് എന്റെ കാഴ്ചപ്പാട് ഒരിക്കലും മനസ്സിലാകില്ല”– നസിറുദ്ദീൻ ഷാ പറഞ്ഞു. എല്ലാ തിന്മകളുടെയും ആൾരൂപമാണ് മുഗളന്മാർ എന്ന ആശയം രാജ്യത്തിന്റെ ചരിത്രത്തെക്കുറിച്ചുള്ള ഒരാളുടെ അവബോധമില്ലായ്മയാണ് കാണിക്കുന്നതെന്ന് ഷാ അഭിപ്രായപ്പെട്ടു.

സീ-5 ചാനലില്‍ സംപ്രേഷണം ചെയ്യുന്ന താജ്-ഡിവൈഡഡ് ബൈ ബ്ലഡ് എന്ന വെബ്‌സീരീസില്‍ നായകനായ നസിറുദ്ദീന്‍ ഷാ ഈ വെബ്‌സീരീസിനെക്കുറിച്ച് ഒരു ദേശീയ മാധ്യമത്തോട് സംസാരിക്കവേയാണ് തന്റെ മനസ്സ് തുറന്നത്.

thepoliticaleditor
Spread the love
English Summary: ACTOR NASIRUDHEEN SHAH ABOUT MUGAL EMPORERS

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick