Categories
latest news

ഗാന്ധി കുടുംബാംഗങ്ങൾ പങ്കെടുക്കാത്ത സ്റ്റിയറിംഗ് കമ്മിറ്റിയിൽ നോമിനേഷൻ തീരുമാനം

കോൺഗ്രസ് പ്രവർത്തകസമിതി അംഗങ്ങളെ നോമിനേറ്റ് ചെയ്യാൻ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ അധികാരപ്പെടുത്താൻ കമ്മിറ്റി ഏകകണ്ഠമായി തീരുമാനിച്ചതായി കോൺഗ്രസ് മാധ്യമ വിഭാഗം മേധാവി ജയറാം രമേശ് പറഞ്ഞു. ഗാന്ധി കുടുംബാംഗങ്ങൾ പങ്കെടുക്കാത്ത പാർട്ടി സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം . മൂന്ന് മണിക്കൂർ നീണ്ട സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിന് ശേഷമായിരുന്നു തീരുമാനം പ്രഖ്യാപിച്ചത്. യോഗത്തിൽ നിന്ന് വിട്ടുനിൽക്കാനുള്ള മുൻ അധ്യക്ഷന്മാരായ സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി (എഐസിസി) ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വധേരയുടെയും തീരുമാനം പലരെയും അത്ഭുതപ്പെടുത്തി. ശനി, ഞായർ ദിവസങ്ങളിൽ നടക്കുന്ന എഐസിസി പ്ലീനറി സമ്മേളനത്തിൽ മൂവരും പങ്കെടുക്കും.

Spread the love
English Summary: CONGRESS DECIDED NOMINATION METHOD IN CWC

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick