Categories
latest news

പെലെ അന്തരിച്ചു

ലോക ഫുട്ബോൾ ഇതിഹാസം പെലെ (82) അന്തരിച്ചു. സാവോ പോളോയിലെ ആല്‍ബര്‍ട്ട്‌ ഐന്‍സ്‌റ്റീന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. പെലെയുടെ മരണം മകൾ ഇൻസ്റ്റഗ്രാമിലൂടെ സ്ഥിരീകരിച്ചു. കാന്‍സര്‍ ചികില്‍സാനന്തരമുണ്ടായ അണുബാധയില്‍ ആരോഗ്യം മോശമായതിനെത്തുടര്‍ന്ന്‌ കഴിഞ്ഞ നവംബര്‍ മുതല്‍ പെലെ ആശുപത്രിയിലാണ്‌.

പെലെ തന്റെ രാജ്യമായ ബ്രസീലിന് മൂന്ന് തവണ ലോക ഫുട്ബോൾ ചാമ്പ്യൻ പട്ടം നേടിക്കൊടുത്തു. . 1958, 1962, 1970 വർഷങ്ങളിൽ ബ്രസീൽ ലോകകപ്പ് നേടിയത് അദ്ദേഹത്തിന്റെ കീഴിലാണ്. 1971-ൽ 30-ആം വയസ്സിൽ പെലെ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു.

thepoliticaleditor

ബ്രസീലിന്റെ ഏറ്റവും വലിയ സ്‌കോറർ (77 ഗോളുകൾ) എന്ന പെലെയുടെ എക്കാലത്തെയും റെക്കോർഡ് ഈ വർഷത്തെ ലോകകപ്പിൽ മാത്രമാണ് നെയ്മർ കൂടി സ്വന്തമാക്കിയത്.
ഇത്തവണ ലോകകപ്പിനിടെ പെലെയുടെ ചിത്രം പതിച്ച കൂറ്റൻ ബാനറുകൾ ഉയർത്തി ബ്രസീൽ കളിക്കാരും ആരാധകരും പെലെയ്ക്ക് അഭിവാദ്യം അർപ്പിച്ചത് പല അഭ്യുഹങ്ങൾക്കും കാരണമായിരുന്നു. എന്നാൽ ഫൈനലിന് ശേഷം പെലെ ലയണൽ മെസ്സിയുടെയും കിലിയൻ എംബാപ്പെയുടെയും പ്രകടനങ്ങളെ അഭിനന്ദിക്കുകയും അർജന്റീനയെ ആശംസിക്കുകയും ചെയ്തതായി വാർത്തകൾ പുറത്തു വന്നു. ഇതോടെയാണ് അഭ്യുഹങ്ങൾ നിലച്ചത്. എന്നാൽ കഴിഞ്ഞ ക്രിസ്മസ് നാൾ പെലെയുടെ ആരോഗ്യാവസ്ഥ കൂടുതൽ വഷളായി.

Spread the love
English Summary: PELE PASSED AWAY

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick