Categories
latest news

രാവണന്റെ തലകള്‍ പൊട്ടിത്തെറിച്ചില്ല…നഗരസഭാ ജീവനക്കാരന്‌ ലഭിച്ചത്‌ സസ്‌പെന്‍ഷന്‍ !

ഛത്തീസ്‌ഗഢില്‍ ദസറ ആഘോഷത്തിന്റെ ഭാഗമായി രാവണന്റെ പ്രതിമ കത്തിച്ചപ്പോള്‍ പത്തു തലകള്‍ പൊട്ടിത്തെറിക്കാതിരുന്നതിന്‌ മുനിസിപ്പല്‍ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ്‌ ചെയ്‌തു. രാവണന്റെ കോലം കത്തിക്കാനുള്ള ചുമതല ഇവിടെ ഔദ്യോഗിക ചുമതലയുടെ ഭാഗമാണ്‌. ഛത്തീസ്‌ഗഢ്‌ സര്‍ക്കാര്‍-തദ്ദേശഭരണസ്ഥാപന ജീവനക്കാരാണ്‌ ഈ കാര്യം നടപ്പാക്കുന്നത്‌. ഇതനുസരിച്ച്‌ രാവണന്റെ കോലം കത്തിച്ചപ്പോള്‍ ഭാഗികമായി മാത്രമേ കത്തിയുള്ളൂ. തലകള്‍ കത്തി പൊട്ടിത്തെറിക്കാതെ ബാക്കി നിന്നു. ഇതിനാണ്‌ രാജേന്ദ്രയാദവ്‌ എന്ന ജീവനക്കാരനെ സസ്‌പെന്‍ഡ്‌ ചെയ്‌തിരിക്കുന്നത്‌. റായ്‌പൂരിലെ ധംതാരി മുനിസിപ്പല്‍ കോര്‍പറേഷനിലെ ഗ്രേഡ്‌ മൂന്ന്‌ ജീവനക്കാരനാണ്‌ രാജേന്ദ്രയാദവ്‌. രാവണ്‍ദഹന്‍ ചടങ്ങില്‍ ആയിരക്കണക്കിന്‌ കാണികളുടെ മുന്നില്‍ വെച്ച്‌ കോലം കത്തിച്ചപ്പോള്‍ പത്ത്‌ തലകള്‍ അവശേഷിച്ചത്‌ ജനത്തിന്റെ രോഷം വിളിച്ചു വരുത്തി. അസുരരാജാവിനെ കൊന്നതില്‍ കടുത്ത അശ്രദ്ധ കാണിച്ചു എന്ന്‌ ആരോപിച്ചാണ്‌ നഗരസഭാധികൃതര്‍ യാദവിനെതിരെ നടപടി എടുത്തത്‌. ഇദ്ദേഹം കോലം ഒരുക്കുന്നതില്‍ ഗുരുതരമായ നിരുത്തരവാദിത്വം കാണിച്ചു എന്നാണ്‌ ആരോപണം. നഗരസഭയുടെ പ്രതിച്ഛായക്ക്‌ ഈ സംഭവം വലിയ കളങ്കമുണ്ടാക്കിയെന്നും സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു.

Spread the love
English Summary: employee axed for failing to burn Ravan’s heads

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick