Categories
kerala

ആ പ്രഖ്യാപനവും പിണറായി തിരുത്തുന്നു…

അനധികൃത കുടിയേറ്റക്കാര്‍ക്കായി തടങ്കല്‍ പാളയങ്ങള്‍ സ്ഥാപിക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം നടപ്പാക്കില്ലെന്ന കേരളത്തിലെ ഇടതു സര്‍ക്കാരിന്റെ പ്രഖ്യാപനം ഒടുവില്‍ പാഴ് വാക്കാവുന്നു. അനധികൃത കുടിയേറ്റക്കാർ, നാടുകടത്താൻ കാത്തിരിക്കുന്ന കുറ്റവാളികളായ വിദേശികൾ, അനധികൃത വിസയുമായി എത്തിയവർ എന്നിവരെ പിടിച്ചിടാൻ തടങ്കൽ കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് കത്തെഴുതിയതിന് പിന്നാലെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സിഎഎ പ്രതിഷേധം ഉയരുന്നതിനിടെയാണ് മുഖ്യമന്ത്രി ഇക്കാര്യത്തിലുള്ള ഇടതു പക്ഷത്തിന്റെ സമീപനം പ്രഖ്യാപിച്ചിരുന്നത്.

തടങ്കല്‍ പാളയങ്ങള്‍ തുടങ്ങണമെന്ന നിര്‍ദ്ദേശം നടപ്പാക്കാനായി സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി. പൗരത്വ നിയമ ഭേദഗതി കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയതിനെത്തുടര്‍ന്നായിരുന്നു തടങ്കല്‍ പാളയങ്ങള്‍ സ്ഥാപിക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടത്. എന്നാല്‍ മുഖ്യമന്ത്രി ഇത് നടപ്പാക്കിലെന്ന് പ്രഖ്യാപിക്കുകയായിരുന്നു. രാഷ്ട്രീയ തീരുമാനം എന്ന നിലയിലായിരുന്നു പ്രഖ്യാപനം. ഇതില്‍ നിന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ പിന്മാറുന്നത്.
സെപ്തംബർ 9 ന് സാമൂഹ്യനീതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവ് (GO(Ms) No.10/2022/SJD ഇക്കാര്യം വ്യക്തമാക്കുന്നു. താൽകാലിക തടങ്കൽ കേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള ഹൈക്കോടതിയുടെ നിർദേശങ്ങളും ജിഒയിൽ ഉദ്ധരിച്ചിട്ടുണ്ട്. എറണാകുളം, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിൽ തടങ്കൽ കേന്ദ്രങ്ങൾ വേണമെന്നാണ് സർക്കാർ നിർദ്ദേശിച്ചിരിക്കുന്നത്.

thepoliticaleditor
Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick