Categories
kerala

എലിസബത്ത്‌ രാജ്ഞി അന്തരിച്ചു

ബ്രിട്ടീഷ്‌ സിംഹാസനത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ കാലം രാജാധികാരം സ്വന്തമാക്കിയിരുന്ന എലിസബത്ത്‌ രാജ്ഞി അന്തരിച്ചു. 96 വയസ്സായിരുന്നു അവര്‍ക്ക്‌. സ്‌കോട്ടലാന്‍ഡിലെ വേനല്‍ക്കാല വസതിയായ ബാല്‍മോറല്‍ കാസിലില്‍ ആയിരുന്നു അന്ത്യമെന്ന്‌ കൊട്ടാരം അറിയിച്ചു. അനന്തരാധികാരിയായി 73 വയസ്സുള്ള മകന്‍ ചാള്‍സ്‌ ബ്രിട്ടന്റെ അധികാരിയായി മാറും.

ബ്രിട്ടന്റെ പതിനാലാമത്‌ പ്രധാനമന്ത്രിയായി ലിസ്‌ ട്രസിനെ നിയമിച്ചാണ്‌ എലിസബത്ത്‌ രാജ്ഞി വിടവാങ്ങുന്നത്‌. അവര്‍ അവസാനമായി സംബന്ധിച്ച ഔദ്യോഗിക കാര്യവും ഇതായിരുന്നു.

thepoliticaleditor

ബ്രിട്ടീഷ്‌ സിംഹാസനം ഏറ്റെടുക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയായിരിക്കും ചാള്‍സ്‌. കിരീടധാരണത്തിന്‌ തീയതി നിശ്ചയിച്ചിട്ടില്ല. പുതിയ രാജാവ്‌ ചാള്‍സ്‌ മൂന്നാമന്‍ എന്ന്‌ വിളിക്കപ്പെടുമോ അതോ മറ്റൊരു പുതിയ പേരില്‍ അറിയപ്പെടുമോ എന്നതും ബ്രിട്ടീഷ്‌ ജനത ചര്‍ച്ച ചെയ്യുന്ന ചോദ്യമാണ്‌.

Spread the love
English Summary: queen elisabath passed away

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick