Categories
kerala

ഗവര്‍ണര്‍ എന്തൊരു അസംബന്ധമാണ്‌ എഴുന്നള്ളിക്കുന്നത്‌…രൂക്ഷമായി ആഞ്ഞടിച്ച്‌ മുഖ്യമന്ത്രി

കേരള ഗവര്‍ണര്‍ പറയുന്നതെല്ലാം അസംബന്ധമാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ സ്റ്റാഫിന്റെ ബന്ധു ഒരു വ്യക്തിയാണ്‌. അദ്ദേഹത്തിന്‌ ഒരു ജോലിക്ക്‌ അപേക്ഷിക്കാന്‍ പറ്റില്ല എന്ന്‌ പറയാന്‍ ഇദ്ദേഹം ആരാണ്‌. ഇതാണോ ചാന്‍സലര്‍ പദവി കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌, ഗവര്‍ണറെ കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. ജോലിക്ക്‌ അപേക്ഷിച്ചതിലോ കിട്ടിയതിലോ എന്തെങ്കിലും അപാകം ഉണ്ടെന്ന്‌ തെളിഞ്ഞാല്‍ അവര്‍ അനുഭവിക്കട്ടെ. അവര്‍ക്കെതിരെ എന്ത്‌ നടപടിയും ഉണ്ടാവട്ടെ. അതിന്‌ മുഖ്യമന്ത്രിക്കെന്ത്‌ കാര്യം. മുഖ്യമന്ത്രി അറിയാതെ നിയമനം നടക്കുമോ എന്ന ചോദ്യം എന്തൊരു അസംബന്ധമാണ്‌. ഇരിക്കുന്ന സ്ഥാനത്തിന്‌ അനുസരിച്ചായിരിക്കണം വര്‍ത്തമാനം. മുഖ്യമന്ത്രിയോട്‌ ചോദിച്ചിട്ടാണോ അപേക്ഷ കൊടുക്കുക. അപേക്ഷിക്കാന്‍ പാടില്ലെന്ന്‌ പറയാന്‍ ഗവര്‍ണര്‍ക്കെന്തധികാരം.

അവരവര്‍ക്കെന്തെങ്കിലും ഗുണം കിട്ടുന്നുണ്ടെങ്കില്‍ ആയ്‌ക്കോട്ടെ അത്‌ നടന്നോട്ടെ എന്നു കരുതി നോക്കി നില്‍ക്കുകയായിരുന്നു ഞങ്ങള്‍. പക്ഷേ അതും ഫലിച്ചതായി കണ്ടില്ല. എന്താവശ്യമാണ്‌ ഇതിന്റെയെല്ലാം.

thepoliticaleditor

എന്തസംബന്ധമാണ്‌ ഗവര്‍ണര്‍ എഴുന്നള്ളിക്കുന്നത്‌.
വിദേശത്തു നിന്നും വന്ന പ്രത്യയശാസ്‌ത്രത്തിന്റെ വക്താക്കള്‍ ഭീഷണിപ്പെടുത്തുന്നു എന്നാണ്‌ ഗവര്‍ണര്‍ പറഞ്ഞതായി കാണുന്നത്‌. ഇന്ത്യയ്‌ക്ക്‌ പുറത്ത്‌ രൂപം കൊണ്ട ആശയങ്ങള്‍ എന്നതു കൊണ്ട്‌ എന്താണ്‌ ഉദ്ദേശിക്കുന്നതെന്ന്‌ വ്യക്തമല്ലേ. കമ്മ്യൂണിസ്റ്റ്‌ പ്രത്യയശാസ്‌ത്രമാണല്ലോ ഉദ്ദേശിക്കുന്നത്‌. ഇന്ത്യയുടെ ആഭ്യന്തരമന്ത്രിയായി കമ്മ്യൂണിസ്‌റ്റുകാരന്‍ ഇരുന്നിട്ടുണ്ട്‌. ഒരിക്കല്‍ പ്രധാനമന്ത്രിയായി ഐകകണ്‌ഠ്യേന തീരുമാനിക്കപ്പെട്ട ഒരു പേര്‌ കമ്മ്യൂണിസ്റ്റുകാരന്റെതായിരുന്നു. എന്തും വിളിച്ചു പറയാമെന്നാണോ ഗവര്‍ണര്‍ വിശ്വസിക്കുന്നത്‌-മുഖ്യമന്തി ചോദിച്ചു.

സര്‍വ്വകലാശാലകളില്‍ പോസ്‌റ്റര്‍ പതിക്കുന്നതിനെ പോലും ഗവര്‍ണര്‍ വിമര്‍ശിക്കുന്നു. ഇദ്ദേഹത്തിന്‌ എന്തിന്റെ കുഴപ്പമാണ്‌. എന്തും വിളിച്ചു പറയാമെന്നാണോ-മുഖ്യമന്തി ചോദിച്ചു. ഇരിക്കുന്ന സ്ഥാനത്തിന്റെ ഗൗരവം മനസ്സിലാക്കണം. അതിനനുസരിച്ചായിരിക്കണം പ്രതികരണം. കുറച്ച്‌ ഗൗരവത്തിലൊക്കെ നിന്ന്‌ കാര്യങ്ങള്‍ പറയണം. ഇതിലപ്പുറവും പറയാന്‍ എനിക്കറിയാമെങ്കിലും അത്രയും പറയുന്നില്ല-പിണറായി വിജയന്‍ തുറന്നടിച്ചു.

Spread the love
English Summary: pinarayi vijayan against governer

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick