Categories
latest news

അശോക്‌ ഗെഹ്‌ലോട്ടിനോട്‌ കോണ്‍ഗ്രസ്‌ അധ്യക്ഷ പദവി ഏറ്റെടുക്കാന്‍ സോണിയ ആവശ്യപ്പെട്ടുവെന്ന്‌ സൂചന

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക്‌ ഗെഹ്‌ലോട്ടിനെ കോണ്‍ഗ്രസ്‌ അധ്യക്ഷ പദവിയിലേക്ക്‌ സോണിയ ഗാന്ധി താല്‍പര്യപ്പെടുന്നതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ടു ചെയ്‌തു. ചികില്‍സാര്‍ഥം വിദേശത്തേക്ക്‌ പോകുന്ന സോണിയ ഡല്‍ഹിയിലെ സ്വന്തം വീട്ടില്‍ ഗെഹ്‌ലോട്ടുമായി കൂടിക്കാഴ്‌ച നടത്തുകയും പാര്‍ടി നേതൃസ്ഥാനം ഏറ്റെടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്‌തുവെന്നാണ്‌ റിപ്പോര്‍ട്ട്‌. എന്നാല്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി താന്‍ രാഹുല്‍ ഗാന്ധി അധ്യക്ഷനാകുന്നതിനെ പിന്താങ്ങുന്നതായി ആവര്‍ത്തിച്ചുവെന്നും പറയുന്നു.
ഗാന്ധി കുടുംബത്തിന്റെ അതീവ വിശ്വസ്‌തനായ നേതാവാണ്‌ അശോക്‌ ഗെഹ്ലോട്ട്‌. മാത്രമല്ല ദീര്‍ഘമായ രാഷ്ട്രീയ പ്രവര്‍ത്തന പാരമ്പര്യവും തന്ത്രജ്ഞതയും കൈമുതലായുണ്ട്‌. പഴയതും പുതിയതുമായ തലമുറകള്‍ക്ക്‌ സ്വീകാര്യനാണ്‌ ഇദ്ദേഹം എന്നതും പരിഗണിക്കുന്ന ഘടകമാണ്‌.
ഗാന്ധി കുടുംബത്തില്‍ തന്നെ അധ്യക്ഷപദവി തളച്ചിടുന്നതിനെതിരെ മുതിര്‍ന്ന നേതാക്കള്‍ കലാപത്തിന്‌ ഇറങ്ങിയിരിക്കുന്ന സാഹചര്യമാണ്‌ കോണ്‍ഗ്രസിലുള്ളത്‌. ചൊവ്വാഴ്‌ച കോണ്‍ഗ്രസ്‌ വക്താവ്‌ സ്ഥാനം രാജിവെച്ച്‌ ജയ്‌ വീര്‍ ഷെര്‍ഗില്‍ ഗാന്ധി കുടുംബത്തിനെതിരെ പരോക്ഷമായി കടുത്ത വിമര്‍ശനമാണ്‌ ഉന്നയിച്ചിരിക്കുന്നത്‌. കുറച്ചു പേരുടെ മാത്രം താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന പാര്‍ടിയായി കോണ്‍ഗ്രസ്‌ മാറിയെന്നാണ്‌ ഷെര്‍ഗില്‍ വിമര്‍ശിച്ചിരിക്കുന്നത്‌. കഴിഞ്ഞ ദിവസങ്ങളില്‍ മുതിര്‍ന്ന ദേശീയ നേതാക്കളായ ആനന്ദ്‌ ശര്‍മ്മയും ഗുലാം നബി ആസാദും അവരുടെ മാതൃസംസ്ഥാനങ്ങളിലെ തിരഞ്ഞടുപ്പ്‌ പ്രചാരണസമിതി അധ്യക്ഷസ്ഥാനങ്ങള്‍ രാജിവെച്ചുകൊണ്ട്‌ നേതൃത്വത്തെ പരസ്യമായി വിമര്‍ശിച്ചുകൊണ്ട്‌ രംഗത്തു വന്നിരുന്നു.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick