Categories
kerala

അടിവസ്‌ത്രമഴിപ്പിച്ച്‌ അപമാനിക്കപ്പെട്ട കുട്ടികള്‍ക്കായി നീറ്റ്‌ പരീക്ഷ വീണ്ടും നടത്താന്‍ തീരുമാനം

മെഡിക്കല്‍ പ്രവേശന പരീക്ഷയെഴുതാന്‍ കൊല്ലത്തെ പരീക്ഷാകേന്ദ്രത്തില്‍ പരിശോധനയ്‌ക്കിടെ അടിവസ്‌ത്രമഴിപ്പിക്കലിന്‌ ഇരയായ വിദ്യാര്‍ഥിനികള്‍ക്കായി വീണ്ടും നീറ്റ്‌ പരീക്ഷ നടത്താന്‍ നാഷണല്‍ ടെസ്റ്റിങ്‌ അസോസിയേഷന്‍ തീരുമാനിച്ചു. സെപ്‌തംബര്‍ നാലിനായിരിക്കും പരീക്ഷ.

കൊല്ലം ചാത്തംഗലത്തെ നീറ്റ്‌ പരീക്ഷാകേന്ദ്രത്തിലാണ്‌ അപമാനകരമായ സംഭവം അരങ്ങേറിയിരുന്നത്‌. പരീക്ഷാകേന്ദ്രത്തില്‍ പ്രവേശിക്കുന്നതിനു മുന്നോടിയായുള്ള പരിശോധന ന
ടത്തിയവര്‍ പെണ്‍കുട്ടികളോട്‌ അടിവസ്‌ത്രം അഴിച്ചുമാറ്റാന്‍ ആവശ്യപ്പെടുകയായിരുന്നു. അടിവസ്‌ത്രത്തിലെ ലോഹ കൊളുത്തുകള്‍ ചൂണ്ടിക്കാട്ടിയാണ്‌ ഇത്‌ ചെയ്‌തത്‌. കുട്ടികള്‍ അടിവസ്‌ത്രം മാറ്റാന്‍ നിര്‍ബന്ധിതരായി.

thepoliticaleditor

ഇരയാക്കപ്പെട്ട ഒരു പെണ്‍കുട്ടി രക്ഷിതാക്കളോട്‌ കാര്യം പറയുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്‌തതോടെയാണ്‌ പുറം ലോകം ഈ അപമാന സംഭവം അറിഞ്ഞത്‌.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick