Categories
kerala

പൂട്ടിച്ച സ്ഥാപനത്തിന്റെ സംരംഭകരോട്‌ അനുനയവുമായി തലശ്ശേരിയിലെ സി.പി.എം..നഗരസഭയുടെ നടപടിക്ക്‌ തിരുത്തല്‍

കോടതിയുടെ അനുകൂല ഉത്തരവുണ്ടായിട്ടും തലശ്ശേരി നഗരസഭാ അധികൃതരുടെ എതിർപ്പ് നടപടിമൂലം ഫർണിച്ചർ നിർമാണ യൂണിറ്റ് 34 ദിവസം തുറന്നു കൊടുത്തില്ലെന്ന സംഭവത്തിൽ അനുനയവുമായി സിപിഎം പ്രാദേശിക നേതാക്കള്‍ സംരംഭകന്റെ വീട്ടിലെത്തി. തലശ്ശേരി നഗരസഭയുടെ മിനി വ്യവസായ പാർക്കിലെ ഫാൻസി ഫേൺ ഫർണിച്ചർ സ്ഥാപന ഉടമ താഴെ ചമ്പാട് ശ്രീദിവ്യയുടെ ഭർത്താവ് തായാട്ട് രാജ് കബീറിനെ സിപിഎം പ്രാദേശിക നേതാക്കൾ വീട്ടിലെത്തി കണ്ടു. സ്ഥാപനം നഗരസഭ ഇന്ന് തുറന്നു നല്‍കും.

രാജ് കബീർ, ശ്രീവിദ്യ

നഗരസഭയുടെ ഭാഗത്തുനിന്ന് ബുദ്ധിമുട്ട് ഉണ്ടാകില്ലെന്ന് നേതാക്കൾ ഉറപ്പുനൽകി. ജില്ലാ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് നേതാക്കള്‍ എത്തിയത്. ശ്രീദിവ്യയും രാജ് കബീറും നാടുവിട്ടത് വിവാദമായിരുന്നു. രണ്ടു ദിവസത്തെ തിരച്ചിലിനൊടുവിൽ കോയമ്പത്തൂരിൽ നിന്നാണ് ദമ്പതികളെ പൊലീസ് നാട്ടിലെത്തിച്ചത്.

thepoliticaleditor
Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick