Categories
kerala

ഗവര്‍ണര്‍ ഒപ്പിട്ടില്ല, ഓര്‍ഡിനന്‍സുകള്‍ അസാധുവായി…ഇനി പഴയ നിയമങ്ങൾക്ക് പ്രാബല്യം

ലോകായുക്ത നിയമഭേഗതി ഉൾപ്പടെ പതിനൊന്ന് ഓർഡിനൻസുകളിൽ ഒപ്പിടാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിസമ്മതിച്ചതോടെ അവ അസാധുവായി. ഇന്നലെ രാത്രി പന്ത്രണ്ട് മണിവരെയായിരുന്നു സാധുതയുണ്ടായിരുന്നത്. ഓർഡിനൻസുകൾ വരുന്നതിന് മുൻപ് ഉണ്ടായിരുന്ന നിയമങ്ങളായിരിക്കും ഇനി നിലനിൽക്കുക. ഒക്ടോബറിൽ പ്രത്യേക നിയമസഭാ സമ്മേളനം ചേർന്ന് ഓ‌ർഡിനൻസുകൾക്ക് പകരമുള്ള ബില്ലുകൾ നിയമമാക്കുമെന്ന് ചീഫ് സെക്രട്ടറി വി പി ജോയ് ഗവർണറെ അറിയിച്ചു.

പൊതുപ്രവർത്തകരുടെ അഴിമതി തെളിഞ്ഞാൽ അവർ തൽസ്ഥാനത്ത് തുടരാൻ അർഹരല്ലെന്ന് വിധിക്കാനുള്ള ലോകായുക്തയുടെ അധികാരം എടുത്തുകളയുന്ന ഓർ‌ഡിനൻസ് അടക്കമാണ് കാലാവധി കഴിഞ്ഞതോടെ അസാധുവായത്. ലോകായുകത വിധിക്കുമേൽ മുഖ്യമന്ത്രിയ്ക്ക് അധികാരം നൽകുന്ന ഭേദഗതിയായിരുന്നു വരുത്തിയത്.

thepoliticaleditor
Spread the love
English Summary: governer refused to sign 11 ordinances became invalid

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick