Categories
latest news

യുക്രൈനിൽ നിന്ന് മടങ്ങിയ മെഡിക്കൽ വിദ്യാർത്ഥികൾ ഡൽഹിയിൽ നിരാഹാര സമരം തുടങ്ങി…അവർ മുന്നോട്ടു വെക്കുന്ന ഫോർമുല

ഇന്ത്യൻ മെഡിക്കൽ കോളേജുകളിൽ ഒറ്റത്തവണ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തകർന്ന യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർത്ഥികൾ ഡൽഹിയിൽ അഞ്ച് ദിവസത്തെ നിരാഹാര സമരം തുടങ്ങി . വിഷാദം, ഉത്കണ്ഠ, മറ്റ് മാനസിക പ്രശ്നങ്ങൾ എന്നിവ തങ്ങളെ ബാധിച്ചിരിക്കയാണെന്നു ചൂണ്ടിക്കാട്ടി തങ്ങളുടെ ഭാവി സംരക്ഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വിദ്യാർത്ഥികൾഅഭ്യർത്ഥിച്ചു.
“ഞങ്ങളെ ഇന്ത്യയിൽ പഠിപ്പിക്കാൻ സർക്കാരിനോട് അഭ്യർത്ഥിക്കുന്നു. സർക്കാർ ഞങ്ങളെ സഹായിക്കണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ ഞങ്ങൾക്ക് വലിയ പ്രതീക്ഷയുണ്ട്,” ഉക്രെയ്നിലെ മൂന്നാം വർഷ വിദ്യാർത്ഥി മുഹമ്മദ് അകിൽ റാസ പറഞ്ഞു. ഡൽഹി രാംലീല മൈതാനത്ത് ജൂലൈ 23 ന് ആരംഭിച്ച് ജൂലൈ 27 വരെ തുടരുന്ന പ്രതിഷേധത്തിൽ വിദ്യാർത്ഥികളോടൊപ്പം അവരുടെ മാതാപിതാക്കളും പങ്കെടുക്കുന്നുണ്ട്.

ഇതിനകം ഒന്നിലധികം പ്രതിഷേധങ്ങൾ നടത്തിയിട്ടുണ്ടെന്നും പ്രധാനമന്ത്രിയുടെ ഓഫീസിന് കത്തെഴുതിയെങ്കിലും ഫലമുണ്ടായില്ലെന്നും പാരന്റ്സ് അസോസിയേഷൻ ഓഫ് ഉക്രെയ്ൻ എംബിബിഎസ് സ്റ്റുഡന്റ്സ് (PAUMS) ഒരു പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ മാസം നിരവധി വിദ്യാർഥികൾ ജന്തർമന്തറിൽ നിരാഹാര സമരം നടത്തിയിരുന്നു. സർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ട് ഏപ്രിലിലും എംബിബിഎസ് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ ജന്തർമന്തറിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
ഏകദേശം 12,000 വിദ്യാർത്ഥികളുള്ളതിനാൽ (അവസാന വർഷത്തിലേത് ഒഴികെ), രാജ്യത്തെ 600 മെഡിക്കൽ കോളേജുകളിൽ ഓരോ സ്ഥാപനത്തിലും 20 വിദ്യാർത്ഥികളെ ക്രമീകരിച്ചുകൊണ്ട് അവർക്ക്പഠനത്തിന് സൗകര്യം ഒരുക്കാൻ കഴിയുമെന്ന് കുട്ടികൾ പറയുന്നു.

thepoliticaleditor

റഷ്യൻ സൈന്യം ആക്രമണം ആരംഭിച്ചതിനെത്തുടർന്ന് ഉക്രെയ്‌നിലുടനീളം വിവിധ മെഡിക്കൽ കോളേജുകളിൽ പഠിക്കുന്ന 18,000 വിദ്യാർത്ഥികളെങ്കിലും ഫെബ്രുവരിയിൽ ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു .

Spread the love
English Summary: UKRAINE RETURNED MEDICAL STUDENTS STARTED HUNGER STRIKE

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick