Categories
kerala

സജി ചെറിയാൻ രാജിവെക്കേണ്ട സാഹചര്യമില്ല ; എംഎ ബേബി

ഭരണഘടനയെ കുറിച്ച് നടത്തിയ വിവാദ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രി സജി ചെറിയാൻ രാജിവെക്കേണ്ട ആവശ്യമില്ലെന്ന് സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി.
മന്ത്രിയുടെ പ്രസ്താവന വിവാദമായ സാഹചര്യത്തില്‍ കേന്ദ്ര നേതൃത്വം വിവാദത്തെക്കുറിച്ച് അന്വേഷിച്ചു.വിമർശനം ഭരണഘടനക്ക് എതിരല്ല.ഇന്ത്യയിലെ ഭരണകൂട സംവിധാനത്തിനെതിരെയാണ് വിമർശനം.രാജ്യത്തെ സാമ്പത്തിക സാമൂഹിക സാഹചര്യത്തെ കുറിച്ച് പറഞ്ഞപ്പോൾ നാവ് പിഴ ഉണ്ടായതാകാം .ഭരണഘടനക്ക് ചില അപാകതകൾ ഉണ്ടാകാം എന്ന് നിർമാതാക്കൾ തന്നെ സമ്മതിച്ചിട്ടുണ്ട്.അതു കൊണാണ് ഭരണഘടന ഭേദഗതി തന്നെ വരുന്നത്. പരാമര്‍ശത്തിന്‍രെ പേരില്‍ മന്ത്രി രാജി വെക്കേണ്ടതില്ലെന്നും എം എ ബേബി പറഞ്ഞു.

ഭരണഘടനയെ വിമർശിച്ചിട്ടില്ലെന്ന് വിവാദത്തിന് പിന്നാലെ സജി ചെറിയാൻ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും എംഎ ബേബി ഡൽഹിയിൽ പറഞ്ഞു.

thepoliticaleditor

രാജ്യത്തെ ഭരണകൂട സംവിധാനത്തിനുള്ളിൽ ജനങ്ങൾക്ക് അനുഭവിക്കേണ്ടി വരുന്ന വിഷയങ്ങളെല്ലാമാണ് സജി ചെറിയാൻ പ്രസംഗത്തിൽ പരാമർശിച്ചത്.
നന്നായി പ്രവർത്തിക്കുന്ന മന്ത്രിയാണ് സജി ചെറിയാനെന്നും ബേബി കൂട്ടിച്ചേർത്തു. മന്ത്രി തന്നെ വിശദീകരണം നൽകിയതിനാൽ ഇനി ഇതൊരു വിവാദ വിഷയമാക്കേണ്ട കാര്യമില്ലെന്നും ബേബി പറഞ്ഞു.

വിവാദ പരാമർശത്തിന് പിന്നാലെ മന്ത്രി സജി ചെറിയാനിൽ നിന്ന് മുഖ്യമന്ത്രി വിശദീകരണം തേടിയിരുന്നു. ഭരണഘടനയെ അപമാനിച്ചിട്ടില്ലെന്നാണ് സജി ചെറിയാൻ പാർട്ടിയെ അറിയിച്ചത്.

തന്റെ പരാമർശം വളച്ചൊടിക്കപ്പെട്ടതാണെന്നും വിവാദത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും മന്ത്രി നിയമസഭയിലും പറഞ്ഞിരുന്നു. വിഷയത്തിൽ മന്ത്രി രാജിവയ്ക്കേണ്ടതില്ലെന്നാണ് സി.പി.എമ്മിന്റെയും നിലപാട്.

Spread the love
English Summary: MA Baby on controversy

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick