Categories
kerala

കനകദുര്‍ഗ വിവാഹിതയായി

ശബരിമല യുവതീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കു പിന്നാലെ ശബരിമലയില്‍ പ്രവേശിച്ച്‌ വന്‍ വാര്‍ത്ത സൃഷ്ടിച്ച വനിതകളിലൊരാളായ മലപ്പുറം സ്വദേശി കനകദുര്‍ഗയും മനുഷ്യാവകാശ പ്രവര്‍ത്തകന്‍ വിളയോടി ശിവന്‍കുട്ടിയും ജീവിതപങ്കാളികളായി. ഭാര്യ ഭര്‍തൃ ബന്ധം എന്നതിലുപരി പരസ്പരം സഖാക്കളായി ഒരുമിച്ച് ജീവിക്കാൻ ഇരുവരും തീരുമാനിക്കുകയും പിന്നാലെ സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം ഇരുവരും ഇന്ന് വിവാഹം റജിസ്റ്റർ ചെയ്യുകയുമായിരുന്നു.

‘രണ്ട് പേരും ഒറ്റയ്ക്ക് ജീവിക്കുന്നവരാണ്. ആക്ടിവിസ്റ്റുകളാണ്. ഐക്യത്തോടെ ജീവിക്കാമെന്ന് തീരുമാനിച്ചു. കഴിഞ്ഞ മേയ് മാസം മുതലുള്ള പരിചയമാണ്. വിവാഹിതരായെങ്കിലും ഒരാൾ ഒരാൾക്ക് മുകളിലെന്ന ചിന്തയില്ല. അവരുടെ പ്രവർത്തനങ്ങൾ അവരും തന്റേത് താനും തുടരുമെന്നും വിളയോടി ശിവൻകുട്ടി വ്യക്തമാക്കി. ഈയടുത്ത് പുറത്തിറങ്ങിയ ‘പട’ എന്ന സിനിമയിലെ യഥാർഥ നായകനാണ് വിളയോടി ശിവൻകുട്ടി.

thepoliticaleditor
Spread the love
English Summary: kanakadurga got married to vilayodi sivankutty

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick