മുഖ്യമന്ത്രി ഭരണഘടനാമൂല്യം ഉയർത്തിപിടിക്കുമെന്ന് വിശ്വസിക്കുന്നു : ഗവർണർ

മലപ്പള്ളിയിൽ പാർട്ടി പരിപാടിയിൽ ഭരണഘടനയെ രൂക്ഷമായി വിമർശിച്ച് മന്ത്രി സജി ചെറിയാൻ നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട വിഷയത്തിൽ മുഖ്യമന്ത്രി ഭരണഘടന മൂല്യം ഉയർത്തിപിടിക്കുമെന്ന് വിശ്വസിക്കുന്നതായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എല്ലാവരും അവരുടെ ഉത്തരവാദിത്വത്തെക്കുറിച്ച് ബോധവാന്മാരായിരിക്കണം. വിഷയത്തിൽ മുഖ്യമന്ത്രി ഉചിതമായ തീരുമാനം എടുക്കുമെന്നാണ് പ്...

സജി ചെറിയാൻ രാജിവെക്കേണ്ട സാഹചര്യമില്ല ; എംഎ ബേബി

ഭരണഘടനയെ കുറിച്ച് നടത്തിയ വിവാദ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രി സജി ചെറിയാൻ രാജിവെക്കേണ്ട ആവശ്യമില്ലെന്ന് സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി.മന്ത്രിയുടെ പ്രസ്താവന വിവാദമായ സാഹചര്യത്തില്‍ കേന്ദ്ര നേതൃത്വം വിവാദത്തെക്കുറിച്ച് അന്വേഷിച്ചു.വിമർശനം ഭരണഘടനക്ക് എതിരല്ല.ഇന്ത്യയിലെ ഭരണകൂട സംവിധാനത്തിനെതിരെയാണ് വിമർശനം.രാജ്യത്തെ സാമ്പത്തിക സ...

‘വാക്കുകൾ വളച്ചൊടിക്കപ്പെട്ടു’ : നിയമസഭയിൽ ഖേദം പ്രകടിപ്പിച്ച് സജി ചെറിയാൻ

ഭരണഘടനയെ സംബന്ധിച്ച വിവാദ പ്രസംഗത്തിൽ വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ. ഭരണഘടനയുടെ അന്തഃസത്ത തകർന്നു എന്നതാണ് താൻ ഉദ്ദേശിച്ചതെന്ന് സജി ചെറിയാൻ നിയമസഭയിൽ പറഞ്ഞു. തന്റെതായ ശൈലിയിൽ പറയാൻ ശ്രമിക്കുകയായിരുന്നു. വാക്കുകൾ വളച്ചൊടിക്കപ്പെട്ടു. തെറ്റായി വ്യാഖ്യാനിക്കാൻ ഇടയായതിൽ ദുഃഖവും ഖേദവും രേഖപ്പെടുത്തുന്നു എന്ന് സജി ചെറിയാൻ നിയമസഭയിൽ പറ‍ഞ്ഞു. ഭ...

സജി ചെറിയാന്റെ പ്രസംഗം സത്യപ്രതിജ്ഞാ ലംഘനം, രാജി ചോദിച്ച് വാങ്ങണം : ജസ്റ്റിസ് കെമാൽ പാഷ

ഇന്ത്യൻ ഭരണഘടനയെ വിമർശിച്ചുള്ള സജി ചെറിയാന്റെ പ്രസംഗം സത്യപ്രതിജ്ഞാ ലംഘനമെന്ന് ജസ്റ്റിസ് ബി.കെമാൽ പാഷ. അക്ഷരാഭ്യാസമുള്ള ആരും പറയാത്ത കാര്യമാണ് മന്ത്രി സജി ചെറിയാൻ പറഞ്ഞത്.ഭരണഘടനയുടെ ബലത്തിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിൽ കയറിയ വ്യക്തിയാണ് സജി ചെറിയാൻ. ഒരു കാരണവശാലും അദ്ദേഹം അധികാരത്തിൽ തുടരരുതെന്നും കെമാൽ പാഷ പറഞ്ഞു. ബാലകൃഷ്ണപിള്ളയുടെ പഞ്ചാ...

‘ഭരണഘടന അംഗീകരിക്കാത്ത രണ്ടു പാർട്ടികളാണ് സിപിഎമ്മും ആർഎസ്എസ്സും ‘: കെ. സുധാകരൻ

ഭരണഘടനയിൽ വിശ്വാസമില്ലെങ്കിൽ സജി ചെറിയാൻ എന്തിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. ഭരണഘടനയെ പരസ്യമായി തള്ളിപ്പറഞ്ഞ് രാജ്യത്തിന്റെ അസ്തിത്വത്തെ തന്നെ ചോദ്യം ചെയ്യുകയാണ്. ഭരണഘടന അംഗീകരിക്കാത്ത രണ്ടു പാർട്ടികളാണ് സിപിഎമ്മും ആർഎസ്എസ്സുമെന്ന് കെ. സുധാകരൻ പറഞ്ഞു. വർഷങ്ങളായി സിപിഎം ഭരണഘടനാ ലംഘനം നടത്തുകയാണ്. സജി ...

‘ഇന്ത്യയിലെ ഏറ്റവും കൂടുതൽ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത്’ : പ്രതിസന്ധിയിലായി മന്ത്രി സജി ചെറിയാൻ

മല്ലപ്പള്ളിയിൽ പരിപാടി ഉദ്ഘാടനം ചെയ് ത് സംസാരിക്കവേ ഭരണഘടനയെ പറ്റി നടത്തിയ പരാമർശത്തിൽ പ്രതിസന്ധിയിലായിരിക്കുകയാണ്സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ഭരണഘടനയെ വിമർശിച്ച് മന്ത്രി സജി ചെറിയാന്‍ നടത്തിയ പ്രസംഗം വിവാദമായതിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരണം തേടിയിട്ടുണ്ട്. ഭരണഘടനയെ അല്ല വിമർശിച്ചതെന്നും ഭരണകൂടത്തിന്റെ നടപടിക...