Categories
kerala

‘വാക്കുകൾ വളച്ചൊടിക്കപ്പെട്ടു’ : നിയമസഭയിൽ ഖേദം പ്രകടിപ്പിച്ച് സജി ചെറിയാൻ

ഭരണഘടനയെ സംബന്ധിച്ച വിവാദ പ്രസംഗത്തിൽ വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ. ഭരണഘടനയുടെ അന്തഃസത്ത തകർന്നു എന്നതാണ് താൻ ഉദ്ദേശിച്ചതെന്ന് സജി ചെറിയാൻ നിയമസഭയിൽ പറഞ്ഞു. തന്റെതായ ശൈലിയിൽ പറയാൻ ശ്രമിക്കുകയായിരുന്നു. വാക്കുകൾ വളച്ചൊടിക്കപ്പെട്ടു. തെറ്റായി വ്യാഖ്യാനിക്കാൻ ഇടയായതിൽ ദുഃഖവും ഖേദവും രേഖപ്പെടുത്തുന്നു എന്ന് സജി ചെറിയാൻ നിയമസഭയിൽ പറ‍ഞ്ഞു.

ഭരണഘടനയ്ക്ക് അവമതിപ്പുണ്ടാക്കാനോ അതിനെതിരായി എന്തെങ്കിലും പറയാനോ ഉദ്ദേശിച്ചിട്ടില്ല. ഭരണഘടനയെ ബഹുമാനിക്കുകയും അതിന്റെ ഉദാത്തമായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന പൊതുപ്രവര്‍ത്തകനാണ് താൻ. താനുള്‍പ്പെടുന്ന പ്രസ്ഥാനം ഭരണഘടനയെയും അതില്‍ ഉയര്‍ത്തിപ്പിടിച്ചിട്ടുള്ള മൂല്യങ്ങളെയും സംരക്ഷിക്കണമെന്ന ആവശ്യം രാജ്യത്തെമ്പാടും ഉയര്‍ത്തിപ്പിടിക്കുന്നവരുടെ മുന്‍പന്തിയിലാണെന്നും സജി ചെറിയാൻ വിശദീകരിച്ചു.

thepoliticaleditor

പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വിഷയം ഉന്നയിച്ചപ്പോഴായിരുന്നു മന്ത്രിയുടെ മറുപടി.
അതേസമയം, മന്ത്രിയുടെ പ്രസ്താവന ബഹിഷ്കരിച്ച് പ്രതിപക്ഷം സഭ വിട്ടിറങ്ങി.

സജി ചെറിയാൻ നിയമസഭയിൽ നൽകിയ വിശദീകരണം :

മല്ലപ്പള്ളിയില്‍ നടന്ന പരിപാടിയില്‍ ഞാന്‍ ഭരണഘടനയെ വിമര്‍ശിച്ചു എന്ന രീതിയില്‍ വരുന്ന വാര്‍ത്തകള്‍ വളച്ചൊടിക്കപ്പെട്ടതാണ്. നമ്മുടെ ഭരണഘടനയെ ബഹുമാനിക്കുകയും അതിന്റെ ഉദാത്തമായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന പൊതുപ്രവര്‍ത്തകനാണ് ഞാന്‍. ഞാനുള്‍പ്പെടുന്ന പ്രസ്ഥാനം നമ്മുടെ ഭരണഘടനയെയും അതില്‍ ഉയര്‍ത്തിപ്പിടിച്ചിട്ടുള്ള മൂല്യങ്ങളെയും സംരക്ഷിക്കണമെന്ന ആവശ്യം രാജ്യത്തെമ്പാടും ഉയര്‍ത്തിപ്പിടിക്കുന്നവരുടെ മുന്‍പന്തിയിലാണ്.

നമ്മുടെ ഭരണഘടനയുടെ നിര്‍ദ്ദേശകതത്വങ്ങള്‍ സാമൂഹ്യനീതിയും സാമ്പത്തിക സുരക്ഷയും എല്ലാവര്‍ക്കും ഉറപ്പുവരുത്തണമെന്ന് നിഷ്‌ക്കര്‍ഷിക്കുന്നുണ്ട്. എന്നാല്‍ ഇവ നടപ്പിലാക്കിക്കിട്ടണം എന്ന ആവശ്യവുമായി കോടതിയെ സമീപിക്കാനുള്ള അവകാശം ഭരണഘടനയില്‍ എഴുതി ചേര്‍ക്കപ്പെട്ടിട്ടില്ല. രാജ്യത്തെ ചൂഷണം ചെയ്യപ്പെടുന്ന ജനകോടികള്‍ക്ക് നീതി ലഭിക്കണമെങ്കില്‍ ഭരണഘടനയുടെ നിര്‍ദ്ദേശകതത്വങ്ങള്‍ക്ക് കൂടുതല്‍ ശാക്തീകരണം അനിവാര്യമാണ്. അല്ലെങ്കില്‍ വര്‍ദ്ധിച്ചു വരുന്ന അസമത്വങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കുന്നതില്‍ ഭരണഘടനയ്ക്ക് ശക്തിയുണ്ടാവില്ല എന്ന ആശങ്കയാണ് ഞാന്‍ എന്റേതായ വാക്കുകളില്‍ പ്രകടിപ്പിച്ചത്. ഒരിക്കല്‍പ്പോലും ഭരണഘടനയ്ക്ക് അവമതിപ്പുണ്ടാക്കാനോ അതിനെതിരായ കാര്യങ്ങള്‍ പറയാനോ ഞാന്‍ ഉദ്ദേശിച്ചിട്ടേയില്ല

Spread the love
English Summary: Saji Cheriyan's explanation over Constitution controversy

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick