Categories
kerala

പിണറായിക്ക്‌ തമിഴ്‌നാട്ടില്‍ നിറയെ ഫാന്‍സ്‌ ഉണ്ടെന്ന് എം.കെ.സ്റ്റാലിന്‍ .. സഖാവ് വിജയൻ തനിക്കു മാതൃകയെന്നും തമിഴ്നാട് മുഖ്യമന്ത്രി

സഖാവ് പിണറായി വിജയൻ തനിക്കു മാതൃകയെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. തനിക്ക് കേരളത്തിൽ ഫാൻസ് ഉള്ളത് പോലെ പിണറായി വിജയന് തമിഴ്നാട്ടിലും ഫാൻസ് ഉണ്ടെന്നും സ്റ്റാലിൻ പറഞ്ഞു . തൃശ്ശൂരിൽ മനോരമ ന്യൂസ് കോൺക്ലേവിൽ മുഖ്യാതിഥിയായി ചെന്നൈയിൽനിന്ന് ഓൺലൈനിലൂടെ പങ്കെടുത്തു സംസാരിക്കവെയായിരുന്നു സ്റ്റാലിന്റെ പരാമർശം. കണ്ണൂരില്‍ നടന്ന സി.പി.എം. അഖിലേന്ത്യാ സമ്മേളനത്തില്‍ സെമിനാറില്‍ സംബന്ധിക്കാനെത്തിയപ്പോല്‍ സദസ്സില്‍ നിന്നും ലഭിച്ച ആരവവും റെഡ്‌ സല്യൂട്ട്‌ വിളിയും ഇപ്പോഴും നെഞ്ചിലുണ്ടെന്ന്‌ സ്‌റ്റാലിന്‍ ഓര്‍മിച്ചു.

ഏപ്രിലില്‍ കണ്ണൂരില്‍ വന്നപ്പോള്‍ കേരള സര്‍ക്കാരും ജനങ്ങളും തന്ന സ്വീകരണം മറക്കാന്‍ ആവുന്നതല്ല. താന്‍ സംസാരിച്ച്‌ കഴിഞ്ഞപ്പോള്‍ മുഴങ്ങിയ റെഡ്‌ സല്യൂട്ട്‌ അഭിവാദ്യം ഇന്നും എനിക്ക്‌ കേള്‍ക്കാം. എന്നെ അവരില്‍ ഒരാളായി കണ്ടാണ്‌ മലയാളികള്‍ സ്വീകരിച്ചത്‌. എന്റെ കൂടെ സെല്‍ഫിയും എടുത്തു.-സ്റ്റാലിന്‍ പ്രസംഗത്തില്‍ പറഞ്ഞു.

thepoliticaleditor

പിണറായിയെ പോലെ ഒരു മുഖ്യമന്ത്രി വേണമെന്ന്‌ തമിഴ്‌ മക്കളും ആഗ്രഹിച്ചിരുന്നതാണ്‌. അതു കൊണ്ടു തന്നെ പിണറായി ആണ്‌ തനിക്ക്‌ മാതൃക-സ്റ്റാലിന്‍ ഇത്‌ പറയുമ്പോള്‍ കേള്‍ക്കാന്‍ കോണ്‍ക്ലേവിന്റെ ഉദ്‌ഘാടകന്‍ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയനും വേദിയിലുണ്ടായിരുന്നു.
മാധ്യമവിമര്‍ശനം ആവശ്യമെങ്കിലും പുതിയ കഥകളുണ്ടാക്കിയ ശേഷം വിമര്‍ശിക്കുന്ന രീതി ശരിയല്ലെന്നും കള്ളക്കഥകള്‍ നാടിന്‌ മനസ്സിലാകുമെന്നും പിണറായി ഉദ്‌ഘാടനത്തിനു ശേഷം നടന്ന സംവാദത്തില്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick