Categories
latest news

അധീര്‍ രഞ്‌ജന്‍ ചൗധരിക്കെതിരെ കോണ്‍ഗ്രസില്‍ തന്നെ വിമര്‍ശനം…വിമത നേതാവ്‌ മനീഷ്‌ തിവാരി രംഗത്ത്‌

രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ രാഷ്ട്ര പത്നി എന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി പരാമര്‍ശിച്ചതിനെതിരെ വിമര്‍ശനവുമായി വിമത ജി-23 കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി. ചൗധരിയുടെ പരാമര്‍ശം പാര്‍ലമെന്റില്‍ ഉള്‍പ്പടെ വിവാദമായിരുന്നു. അതിനിടെയാണ് കോണ്‍ഗ്രസ് നേതാവ് തന്നെ ചൗധരിയെ തള്ളി രംഗത്ത് എത്തിയിരിക്കുന്നത്. ട്വിറ്ററിലൂടയായിരുന്നു വിമര്‍ശനം.

‘ഭരണഘടനാ പദവികളില്‍ ഇരിക്കുന്നവര്‍, സ്ത്രീയോ പുരുഷനോ, ആരുമാകട്ടെ അവര്‍ ആദരവ് അര്‍ഹിക്കുന്നു. അവരിരിക്കുന്ന പദവിയെ മാനിക്കണം. ലിംഗഭേദത്തിന്റെ ഭ്രമണ പഥത്തില്‍ വഴിതെറ്റുന്നതില്‍ അര്‍ത്ഥമില്ലെന്നുമായിരുന്നു മനീഷ് തിവാരിയുടെ ട്വീറ്റ്.

thepoliticaleditor

നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് സ്വകാര്യ മാധ്യമത്തിന് നല്‍കിയ പ്രതികരണത്തിനിടെയാണ് രാഷ്ട്രപതിയ ‘രാഷ്ട്രപത്‌നി’ യെന്ന് പരാമര്‍ശിച്ചത്. ഇതിനെതിരെ ബി.ജെ.പി. അംഗങ്ങള്‍ സ്‌മൃതി ഇറാനിയുടെ നേതൃത്വത്തില്‍ വന്‍ വിമര്‍ശനം ലോക്‌സഭയില്‍ ഉയര്‍ത്തുകയും സോണിയ ഗാന്ധിയെ ഉള്‍പ്പെടെ അധിക്ഷേപിക്കുകയും ചെയ്‌തിരുന്നു. സോണിയ ഗാന്ധിയെ സ്‌മൃതി ഇറാനി ആക്ഷേപിച്ചത്‌ മറ്റൊരു വിവാദത്തിനും സഭാ നടപടികള്‍ അലങ്കോലപ്പെടുന്നതിനും ഇടയാക്കുകയും ചെയ്‌തു.

Spread the love
English Summary: maneesh tiwari against adhir ranjan chowdhari

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick