പ്രശസ്ത ഒഡിയ നടൻ റായിമോഹൻ പരീദ(58)വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ .വെള്ളിയാഴ്ച ഭുവനേശ്വറിലെ പ്രാചി വിഹാറിലെ വീട്ടിലാണ് സംഭവം.
കുടുംബാംഗങ്ങളാണ് രാവിലെ റായിമോഹനെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മരണകാരണം പോലീസ് അന്വേഷിച്ച് വരികയാണെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ പ്രതീക് സിങ് അറിയിച്ചു.
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം എന്ന് പോലീസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വില്ലൻ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് റായിമോഹൻ. നൂറിലേറെ ഒഡിയ ചിത്രങ്ങളിലും 15 ബംഗാളി ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.ഒഡിഷയിലെ ക്യോഞ്ഝാർ സ്വദേശിയാണ്.
തിയേറ്റർ കലാകാരൻ കൂടിയായിരുന്നു അദ്ദേഹം. രാമ ലക്ഷ്മൺ, നാഗ പഞ്ചമി, രണ ഭൂമി, സിംഘ ബാഹിനി, ആസിബു കെബേ സാജി മോ റാണി, ഉഡാന്തി സീത തുടങ്ങിയവയാണ് പ്രധാനചിത്രങ്ങൾ. ഭാര്യയും രണ്ട് മക്കളുമുണ്ട്.