Categories
kerala

ലോക കേരളസഭയിൽ കോൺഗ്രസിനെതിരെ എം.എ. യൂസഫലി

ലോക കേരള സഭയിൽ നിന്ന് പ്രതിപക്ഷം വിട്ടുനിൽക്കുന്നതിനെതിരെ വ്യവസായി എംഎ യൂസഫലി. പ്രവാസികൾക്ക് ഭക്ഷണം നൽകുന്നത് ധൂർത്തായി കാണരുതെന്നും ധൂർത്തെന്ന് പറഞ്ഞ് അനാവശ്യ കാര്യങ്ങൾ പെരുപ്പിച്ച് കാണിക്കരുതെന്നും യൂസഫലി പറഞ്ഞു. ലോക കേരള സഭയുടെ രണ്ടാം ദിവസത്തെ ചടങ്ങിൽ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു യൂസഫലി.

‘കോൺഗ്രസുമായി ബന്ധപ്പെട്ട പ്രവാസി സംഘടനകളുടെ ഭാരവാഹികളെല്ലാം ഇവിടെയുണ്ട്. അവരോടു ഞാൻ ചോദിച്ചു. നിങ്ങളുടെ നേതാക്കൾ ഇവിടെയില്ലല്ലോ എന്ന്. അണികളോട് പങ്കെടുക്കാനാണ് നിർദേശമുള്ളതെന്നായിരുന്നു മറുപടി. അണികളുണ്ടെങ്കിലല്ലേ നേതാക്കളുള്ളു എന്നാണ് ഞാൻ പറഞ്ഞത്. ഈ പരിപാടിയിൽ നിങ്ങൾ വ്യത്യാസം കാണാൻ പാടില്ല. പ്രവാസികളുടെ കാര്യത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിക്കണമെന്ന് അഭ്യർഥിക്കുന്നുവെന്നും യൂസഫലി പറഞ്ഞു.

thepoliticaleditor

ഏത് പാർട്ടിയിൽപ്പെട്ട നേതാക്കൾക്കും എല്ലാ സൗകര്യവും വിദേശത്ത് നമ്മൾ നൽകാറുണ്ട്. അത് അവകാശമായി ഏറ്റെടുത്തിരിക്കുകയാണ്. താമസമായാലും ഭക്ഷണമായാലും അവരെ കൊണ്ടുനടക്കലായാലും കാറായാലും അതൊക്കെ ചെയ്യേണ്ടത് ചുമതലയാണെന്ന് കരുതിയാണ് ചെയ്യുന്നത്. അത് കുറ്റമല്ല. ഇങ്ങനെയൊക്കെ ചെയ്യുന്ന ഞങ്ങളോട് ഭക്ഷണം കഴിക്കുന്നത് ധൂർത്താണ് എന്നൊക്കെ പറയുന്നത് കേൾക്കുമ്പോൾ വിഷമമുണ്ട്. അതിനാലാണ് എല്ലാവർക്കുംവേണ്ടി ഞാനിത് തുറന്നുപറയുന്നതെന്നും യൂസഫി പറഞ്ഞു.

‘പ്രാവസികളുടെ കാര്യത്തിൽ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ വ്യത്യാസം പാടില്ല. ധൂർത്തിനെപ്പറ്റിയാണ് പറയുന്നതെങ്കിൽ സ്വന്തം ചെലവിൽ ടിക്കറ്റ് എടുത്താണ് പ്രാവസികൾ ഇവിടെയത്തിയത്. അവർക്ക് താമസ സൗകര്യം നൽകിയതാണോ ധൂർത്ത്? ഭക്ഷണം തരുന്നതാണോ ധൂർത്ത്? കാലാകാലങ്ങളിൽ വരുന്ന സർക്കാരുകളുമായി സഹകരിക്കുന്നതാണോ ധൂർത്ത്? ആവശ്യമില്ലാത്ത കാര്യങ്ങൾ പറഞ്ഞ് പെരുപ്പിച്ച് പ്രവാസികളുടെ മനസ്സിനെ ദുഃഖിപ്പിക്കരുത്’ – യൂസഫലി പറഞ്ഞു.

അതേ സമയം, പതിനാറ് കോടി ചെലവാക്കി ലോക കേരള സഭ സംഘടിപ്പിച്ചതിനെയാണ് ധൂർത്തെന്ന് വിളിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. പ്രവാസികൾക്ക് ഭക്ഷണം കൊടുക്കുന്നതിനെയല്ല യുഡിഎഫ് എതിർത്തത്.

എല്ലാത്തിനും പ്രോ​ഗ്രസ് റിപ്പോർട്ടുളള മുഖ്യമന്ത്രിക്ക് ഇതിൽ മാത്രം പ്രോ​ഗ്രസ് റിപ്പോർട്ട് ഇല്ലാത്തതിനെയാണ് പ്രതിപക്ഷം എതിർത്തത്. ലോക കേരള സഭ ബഹിഷ്‌കരണം കൂട്ടായ തീരുമാനമാണെന്നും സതീശൻ വ്യക്തമാക്കി.

കോൺഗ്രസിന്‍റെ നൂറിലേറെ പ്രവര്‍ത്തകര്‍ ആശുപത്രിയിലാണ്. ഈ സമയത്ത് ലോക കേരള സഭയില്‍ പോകാന്‍ മാത്രം വിശാലമല്ല തങ്ങളുടെ മനസെന്നും വി ഡി സതീശൻ പറഞ്ഞു.

ഭീഷണി കൊണ്ട് സമരം നിര്‍ത്തില്ല. തന്നെ കൊല്ലും വഴി നടത്തില്ല എന്നൊക്കെ പ്രഖ്യാപിച്ചിരിക്കുകയാണ് സിപിഎം. പരസ്യമായി വധഭീഷണി മുഴക്കുന്നുവെന്നും വിഡി സതീശന്‍ ആരോപിച്ചു. കോണ്‍ഗ്രസ് ഓഫീസുകള്‍ തകര്‍ത്തവര്‍ക്കെതിരെ കേസ് എടുത്തിട്ടില്ല. സംസ്ഥാനത്ത് ഇരട്ട നീതിയാണ് നടപ്പാക്കുന്നത്. ആഭ്യന്തര മന്ത്രി കളളക്കേസ് കൊടുക്കുകയാണെന്നും വിഡി സതീശൻ പറഞ്ഞു.

Spread the love
English Summary: loka kerala sabha controversy

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick